വമ്പന്‍ കള്ളന്മാര്‍ പെരുകുന്നു; വന്‍ തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ തന്ത്രവുമായി ധനകാര്യമന്ത്രാലയം, ഇനി നിശ്ചിത തുടകയ്ക്ക് മുകളിള്‍ ലോണ്‍ കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: (www.kvartha.com 06.03.2018) രാജ്യത്ത് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ തന്ത്രവുമായി ധനകാര്യമന്ത്രാലയം. ഇനി 50 കോടിക്ക് മുകളിള്‍ ലോണ്‍ കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ നിര്‍ബന്ധമായും നല്‍കണം. വായ്പ എടുക്കുന്നവരില്‍ നിന്നും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു കൂടി ശേഖരിക്കണമെന്ന് ബാങ്കുകള്‍ക്ക് ധനമന്ത്രാലയം ഉടന്‍ നിര്‍ദേശം നല്‍കും.
സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക്‌സ് ഒഫന്‍ഡേഴ്‌സ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള നിര്‍ദേശവും ഉള്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കില്‍ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ട് എന്ന് സംശയം തോന്നിയാല്‍ അവ ഇന്റലിജന്‍സ് ഏജന്‍സിക്ക് പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കുക. ഇത്തരം അവസരത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം എളുപ്പത്തില്‍ കൈമാറാനും ബാങ്കുകള്‍ക്ക് സാധിക്കും.

Keywords: India, National, News, Passport, Bank, Finance, Cheating, PSBs may be told to take passport details for loans above Rs 50 crore
Powered by Info News For You

Comments
Post a Comment