കൃഷി മന്ത്രിയുടെ തരിശ് നിലത്തെ കൃഷി പ്രഖ്യാപനം നടപ്പാക്കാനിറങ്ങിയവരെ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ തടഞ്ഞതായി പരാതി

ഹരിപ്പാട്: (www.kvartha.com 23.03.2018) കൃഷി മന്ത്രിയുടെ തരിശ് നിലത്തെ കൃഷി പ്രഖ്യാപനം നടപ്പാക്കാനിറങ്ങിയവരെ സി.പി.ഐക്കാര്‍ തന്നെ തടഞ്ഞതായി പരാതി. സി.പി.ഐ യുടെ കൃഷി മന്ത്രിയായ സുനില്‍ കുമാറിന്റെ തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കണമെന്ന പ്രഖ്യാപനം നടപ്പാക്കാനിറങ്ങിയ കരുവാറ്റ കാര്‍ഷിക വികസന സമിതി അംഗങ്ങളെ സി.പി.ഐ ലോക്കല്‍ കമ്മറ്റി അംഗമാണ് തടഞ്ഞത്.

കരുവാറ്റ പവര്‍ ഹൗസിന് പടിഞ്ഞാറെ ഭാഗത്തുള്ള ചാലുങ്കല്‍ പാടശേഖരം വര്‍ഷങ്ങളായി തരിശായി കിടക്കുകയാണ്. ഇവിടെ നിലവില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്ന കേന്ദ്രമായും, മാടുകളെ തീറ്റുന്ന സ്ഥലമായും മാറിയിരിക്കുകയാണ്. ചാലുങ്കല്‍ പാടശേഖരത്തിലെ 20 ഓളം ഏക്കര്‍ വരുന്ന സ്ഥലത്ത് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ചിലവില്‍ കൃഷി ഇറക്കാനാണ് തീരുമാനമായത്.

Minister's announced paddy farming blocks to party workers, Farmers, Minister, Declaration, Local-News, News, Politics, Allegation, CPI, Drinking Water, Protesters, Kerala

ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം എന്ന നിലയില്‍ വെള്ളം എത്തിക്കാനുള്ള ചാലുകീറാന്‍ എത്തിയപ്പോഴാണ് പാടശേഖരത്തിന്റെ നോട്ടക്കാരനാണെന്ന നിലയില്‍ തടസവുമായെത്തിയത്. പാടശേഖരത്തിന്റെ ഉടമ സമ്മതിക്കാതെ കൃഷി ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് സി.പി.ഐ ലോക്കല്‍ കമ്മറ്റി അംഗം പറഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

തുടര്‍ന്ന് അമ്പലപ്പുഴ എ.ഡി.എ ഷേര്‍ളി ജോസ്, കരുവാറ്റ കൃഷി ഓഫീസര്‍ ഗംഗാദേവി, വില്ലേജ് ഓഫീസര്‍ റഷീദ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സി.പി.ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മുരളി എന്നിവര്‍ സംസാരിച്ചെങ്കിലും നിലപാടില്‍ മാറ്റമുണ്ടായില്ല. ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച് പാടശേഖരത്തിന്റെ ഉടമയുമായി ഫോണില്‍ ബന്ധപ്പെട്ട് നല്‍കിയെങ്കിലും സ്ഥലത്ത് എത്തിയ ശേഷം സംസാരിക്കാമെന്നാണ് മറുപടി ലഭിച്ചത്. ഓണാട്ടുകര വികസന സമിതി വൈസ് ചെയര്‍മാന്‍ സുകുമാരപിള്ളയുമായും ഫോണില്‍ ബന്ധപ്പെട്ടു.

പ്രതിഷേധം ശക്തമായി തുടരുമ്പോഴും കൃഷി ഇറക്കുന്നതിനുള്ള ചാല്‍ കീറല്‍ വടക്കേ അറ്റത്ത് നിന്നും ആരംഭിച്ചു. നിലവില്‍ കൃഷി ഇറക്കുന്ന ഭാഗത്തുനിന്നും ചാല്‍ കീറി തരിശ് നിലത്ത് എത്തിച്ച ശേഷമാണ് കൃഷി ആരംഭിക്കുന്നത്. ഉടമ എത്തിയാലും ഇല്ലെങ്കിലും കൃഷി ഇറക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minister's announced paddy farming blocks to party workers, Farmers, Minister, Declaration, Local-News, News, Politics, Allegation, CPI, Drinking Water, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?