കളിയും ചിരിയുമായി ഒരു വര്‍ഷം, ഇനി പരീക്ഷാക്കാലം; അതിനുമുമ്പ് വിദ്യാര്‍ത്ഥികളോട്...
അസ്ലം മാവില
(www.kvartha.com 06.03.2018) ബുധനാഴ്ച പത്താം ക്ലാസ് പരീക്ഷ, പന്ത്രണ്ടും ബുധനാഴ്ച തന്നെ. എല്ലാവര്‍ക്കും വിജയാശംസകള്‍ ആദ്യമേ നേരട്ടെ.
1980 കളിലൊക്കെ എസ് എസ് എല്‍ സി പരീക്ഷ ഒരു ബുധനില്‍ തുടങ്ങും, തൊട്ടടുത്ത ബുധനില്‍ തീരും. ദിവസം രണ്ട് വീതം പരീക്ഷ! അന്ന് ആര്‍ക്കും തിരക്കൊന്നുമില്ല, പെട്ടെന്ന് പരീക്ഷ നടത്തിക്കളയാമെന്ന ഉദ്ദേശം തന്നെ. പരീക്ഷാ നടത്തിപ്പ് ബോഡിയില്‍ ചില സുമനസ്‌കരുണ്ടായിരുന്നത് കൊണ്ട് ദിവസത്തില്‍ മൂന്നെണ്ണം വെച്ച് നടന്നില്ല. ഇല്ലേല്‍ നിലാവെളിച്ചത്തില്‍ മൂന്നാം പരീക്ഷ നടന്നേനെ.
സ്‌കൂളിന് തൊട്ടടുത്ത് വീടുള്ള ഞങ്ങളൊക്കെ ഉച്ച ഭക്ഷണം കഴിച്ചുടനെ അന്നത്തെ രണ്ടാം പരീക്ഷയ്‌ക്കെത്തും. കുറച്ചകലെ നിന്നെത്തുന്നവരില്‍ മിക്കവരും പച്ച വെള്ളം കുടിച്ചോ, വെറും വയറ്റിലോ രണ്ടാം പരീക്ഷ എഴുതും. അന്ന് പരീക്ഷാ ഹാളില്‍ ഒരു ഓഞ്ഞ ബക്കറ്റ് പായും. എന്റെ സ്‌കൂളിലെ ഡേവിഡ് പ്യൂണിന് നല്ല മനസ്സ് തോന്നിയാല്‍ പരീക്ഷാ ഹാളില്‍ എല്ലാവര്‍ക്കും ദാഹ ജലം കിട്ടും. ഇല്ലേല്‍ ഒരുവട്ടം നീല ബക്കറ്റിലെ വെള്ളം തീരുന്നതോടെ ദാഹജലവിതരണം നില്‍ക്കും.
1983 വരെയുള്ള എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ്സ് പരീക്ഷാ പേപ്പറില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ വരെ തിരുകിക്കയറ്റുമായിരുന്നു, അതിന്റെ ടെന്‍ഷന്‍ വേറെ. 1982 ലെ കരുണാകരന്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് രാകിപ്പറക്കുന്ന ചെമ്പരുന്തിനൊപ്പം ഈ സിസ്റ്റവും മാറ്റിക്കളഞ്ഞു. ജേക്കബിനെ മുത്തം നല്‍കാന്‍ തോന്നിയ ഏക സന്ദര്‍ഭവുമതായിരുന്നു. ആ സംവിധാനത്തോടെ, 1985 ല്‍ എസ് എസ് എല്‍ സി എഴുതിയ എനിക്ക് 10ാം ക്ലാസ്സ് ടെക്സ്റ്റ് ബുക്ക് മാത്രമേ പഠിക്കേണ്ടി വന്നുള്ളൂ.
ഇപ്പോള്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷാ ടൈംടേബിള്‍ തന്നെ എത്ര സൗകര്യപ്രദമായാണ് ക്രമീകരിച്ചിരിക്കുന്നത്! പണ്ടത്തെ 'ബുധനോട് ബുധന്‍' ഏര്‍പ്പാട് തന്നെ നിന്നുപോയില്ലേ? ദിവസമൊരു പരീക്ഷ, രണ്ടില്ല. തുടക്കം ഏഴിന്, 23 ന് ഒടുക്കം. ഓരോ പരീക്ഷ കഴിഞ്ഞാല്‍ അത്യാവശ്യം നല്ല ഗ്യാപ്.
പബ്ലിക് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരുപാട് വട്ടം മോഡല്‍ എക്‌സാം നടന്നു. ട്യൂഷന് പോകാന്‍ ഇടം നല്‍കാത്ത വിധം വൈകുന്നേരങ്ങളില്‍ ഫ്രീ ക്ലാസ്സുകള്‍ കിട്ടി. സ്‌നാക്ക്‌സടക്കം വൈകിട്ട് ചായയും. പൊടിപൂരം. ഒരൊഴികഴിവില്ലാത്ത വിധം അങ്ങിനെ അതത് സ്‌കൂളിലെ പിടിഎക്കാരുടെ ഫുള്‍ സപ്പോര്‍ട്ട്.
കുട്ടികള്‍ക്കിനി സന്തോഷത്തോടെ പരീക്ഷാ ഹാളിലെത്താം. ഇത്രേയുള്ളൂ കാര്യം, പഠിച്ചവന് നന്നായെഴുതാം. എല്ലാവര്‍ക്കും ഫുള്‍ എ+ കിട്ടിക്കൊള്ളണമെന്നുമില്ല. പക്ഷെ, ശ്രമിച്ചാല്‍ കിട്ടാക്കനിയുമല്ല. പരീക്ഷയ്ക്ക് മാര്‍ക്ക് കൂട്ടാന്‍ വേറൊരു കുറുക്കു വഴിയില്ല, പഠിക്കലല്ലാതെ. അങ്ങിനെ കുറുക്ക് വഴിയില്‍ മാര്‍ക്കുണ്ടാക്കാന്‍ പറ്റിയ ഒരു പേനയും ഇത് വരെ ഇറങ്ങിയിട്ടുമില്ല. കുട്ടികളെ, ഫ്രഷായി ശുഭപ്രതീക്ഷയോടെ പരീക്ഷക്കിറങ്ങുക. പരീക്ഷ വളരെ എളുപ്പമാണ്. നന്മകള്‍ നേരുന്നു.
വിട്ടുപോയ ഒരു കാര്യം, എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറെടുത്ത്, ഹാള്‍ വിട്ടറിങ്ങി, എല്ലാവരും വട്ടത്തിലിരുന്നുള്ള ചര്‍ച്ച മാത്രം മാറ്റി വെക്കുക. കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ പരീക്ഷയുടെ ഉത്തരക്കടലാസ് പെട്ടിയിലുമായി. അത് എത്തേണ്ടിടത്ത് എത്തുകയും ചെയ്തു. മൊത്തത്തിലുള്ള അനാലിസിസ് നമുക്ക് എല്ലാം കൂടി 24 മുതല്‍ നടത്താം, എന്തേ? 23 ന് വൈകുന്നേരം തൊട്ട് ഇഷ്ടം പോലെ സമയം കിടക്കുവാണല്ലോ.
Keywords: Article, Aslam Mavilae, Examination, SSLC, Students, Education, Plus Two, Exam Hall, Exam time reached, Be careful.

Powered by Info News For You

Comments
Post a Comment