ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

ഇരിട്ടി: (www.kasargodvartha.com 14/03/2018) ഇരിട്ടിയില്‍ രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. ഇരിട്ടി വയത്തൂര്‍ കാലാങ്കിയിലെ കുളങ്ങര വീട്ടില്‍ സോണി(40), നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ്വീട്ടില്‍ മുഹമ്മദ് അന്‍ഷാദ്(40) എന്നിവരെയാണ് ഇരിട്ടി പോലീസ് പിടികൂടിയത്.

ഇരിട്ടി എസ്ഐ പി.സി.സഞ്ജയ്കുമാര്‍,ജൂണിയര്‍ എസ്ഐ രഞ്ജിത്ത്, എഎസ്ഐ ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുധനാഴ്ച രാവിലെ കുന്നോത്ത് വെച്ച് എസ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന രണ്ട് ബസ്സുകളില്‍ നിന്നായാണ് പണം പിടിച്ചെടുത്തത്. ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

News, Kannur, Kerala, Top-Headlines, Arrest, Police, Vehicle, Police-station, Two people have been detained with Hawala money of Rs 1 crore


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, Arrest, Police, Vehicle, Police-station, Two people have been detained with Hawala money of Rs 1 crore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?