ഹോളി ആഘോഷത്തിനിടെ മാതാപിതാക്കളോട് ഫോണില്‍ സംസാരിക്കുമ്പോള്‍ ഒന്‍പതാം നിലയില്‍ നിന്നും വീണ് ടെക്കിക്ക് ദാരുണാന്ത്യം
ബംഗലൂരു: (www.kvartha.com 03.03.2018) സുഹൃത്തുക്കളുമൊത്ത് ഹോളി ആഘോഷിക്കുന്നതിനിടയില്‍ ഒന്‍പതാം നിലയില്‍ നിന്നും വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ബംഗലൂരുവിലെ ബെല്ലാന്ദുരിലെ ഫ്‌ലാറ്റിലാണ് സംഭവം. പൂനെ സ്വദേശിയായ ഗൗതം കുമാര്‍ ആണ് മരിച്ചത്.
ശോഭ ഡെയ്‌സി അപാര്‍ട്ട്‌മെന്റിലാണ് ഗൗതം താമസിച്ചിരുന്നത്. കുടുംബീസനഹള്ളി ഇന്‍ഡികുബെറ്റോയിലെ ജീവനക്കാരനാണ്.
വ്യാഴാഴ്ച രാത്രി അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ലാറ്റില്‍ ഹോളി ആഘോഷിക്കുകയായിരുന്നു ഗൗതം കുമാര്‍. ഈ സമയത്താണ് പാറ്റ്‌നയില്‍ നിന്നും മാതാപിതാക്കളുടെ കോള്‍ വരുന്നത്. ഇവരോട് ഫോണില്‍ സംസാരിച്ചുകൊണ്ട് ബാല്‍ക്കണിയിലേയ്ക്ക് വന്ന ഗൗതം പാരപറ്റില്‍ തട്ടി ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു.
ഗൗതം താഴെ വീണ് 15 മിനിട്ട് കഴിഞ്ഞാണ് സുഹൃത്തുക്കള്‍ വിവരമറിയുന്നത്. എന്തൊ താഴെ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷ ഗാര്‍ഡ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഗൗതമിനെയാണ് കണ്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൗതം തല്‍ക്ഷണം മരിച്ചു. ബാല്‍ക്കണിയിലേയ്ക്ക് പോയ ഗൗതമിനെ കാണാത്തതിനെ തുടര്‍ന്ന് ബാല്‍ക്കണിയിലേയ്ക്ക് എത്തിയ സുഹൃത്തുക്കള്‍ താഴെ ആള്‍കൂട്ടം കണ്ട് ഓടിയിറങ്ങി വരികയായിരുന്നു.
മൃതദേഹം പിന്നീട് സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഗൗതമിന്റെ സഹോദരി സ്വാതിയുടെ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഗൗതം ഒറ്റയ്ക്ക് ബാല്‍ക്കണിയിലേയ്ക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Alerted by apartment residents, police rushed to the spot and shifted the body to St John’s Medical College Hospital where the postmortem was conducted on Friday. Police filed a case of an unnatural death based on the complaint lodged by his sister, Swathi, who stays in Nagawara.
Keywords: National, Bangaluru, Techie, Fell and died

Powered by Info News For You

Comments
Post a Comment