ഭര്‍ത്താവുമായുള്ള വാക്കേറ്റത്തിനിടെ യുവതി ബഹുനില കെട്ടിടത്തില്‍ നിന്നും താഴേക്ക്; പോലീസിന്റെ സൂപ്പര്‍ ക്യാച്ച്

ബെയ്ജിങ്: (www.kvartha.com 16.03.2018) ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്ന യുവതിയെ വെറും കൈകൊണ്ട് ക്യാച്ച് ചെയ്ത് പോലീസുകാരന്‍ ഹീറോ ആയി. പോലീസുകാരന്റെ സംയോജിത ഇടപെടല്‍ മൂലം വലിയ പരിക്കുകളില്ലാതെ യുവതി രക്ഷപ്പെട്ടു. യൂട്യൂബില്‍ വൈറലായ ഈ വീഡിയോ ഇതിനകം തന്നെ ആയിരക്കണക്കിനാളുകളാണ് കണ്ടത്.

ചൈനയിലെ ആക്‌സൂ പ്രവിശ്യയിലാണ് സംഭവം. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്നാണ് യുവതി താഴേക്ക് വീഴാന്‍ പോയത്. ഇതിന്റെ വീഡിയോ യൂ ട്യൂബാണ് പുറത്തുവിട്ടത്.

Watch Dramatic Moment Hero Cop Catches Woman Falling Off Building, Beijing, China, News, Police, Report, Injured, World, Video

ചൈനയിലെ പ്രാദേശിക പത്രങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഭര്‍ത്താവുമായുണ്ടായ വാക്കേറ്റത്തിന് ശേഷമാണ് സ്ത്രീ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുന്നതെന്നാണ് പറയുന്നത്. വീണതാണോ അതോ ചാടിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ചൈനയിലെ ഹീറോ ആയിരിക്കുകയാണ് ഈ പോലീസുകാരന്‍.

വിഡിയോ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch Dramatic Moment Hero Cop Catches Woman Falling Off Building, Beijing, China, News, Police, Report, Injured, World, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?