ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു: (www.kvartha.com 16.03.2018) ജമ്മു കശ്മീരിലെ ഖാന്മോഹില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയോടെ സുരക്ഷ സൈന്യം രണ്ട് തീവ്രവാദികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും വന്‍ തോതില്‍ ആയുധശേഖരം പിടികൂടിയിട്ടുണ്ട്.
ശ്രീനഗറില്‍ ബിജെപി നേതാവിന് നേര്‍ക്ക് ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പോലീസുകാര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.
ബിജെപി നേതാവ് മുഹമ്മദ് അന്‍ വര്‍ ഖാനെ ആക്രമിച്ച തീവ്രവാദികള്‍ രക്ഷപ്പെട്ട് ബല്‍ഹമ ഗ്രാമത്തില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പ് 4 മണിക്കൂര്‍ നീണ്ടുനിന്നു.
വെടിവെപ്പുണ്ടായ സ്ഥലത്ത് സൈന്യവും ഗ്രാമവാസികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സൈന്യത്തിന് നേര്‍ക്ക് കല്ലേറുണ്ടായി. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ബാരാമുള്ളയ്ക്കും ബന്നിഹാളിനും ഇടയ്ക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Later, after the firing stopped, searches were conducted to locate the bodies of two slain terrorists
Keywords: Srinagar encounter, Khanmoh, Jammu and Kashmir, Baramulla-Bannihal rail service

Powered by Info News For You

Comments
Post a Comment