കാസര്‍കോട്ടെ വനിതാ ജനപ്രതിനിധികള്‍ക്കൊപ്പം രമേശ് ചെന്നിത്തലയുടെ വേറിട്ട സെല്‍ഫി: പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

കാസര്‍കോട്: (www.evisionnews.co) ഉപ്പള മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് രമേശ് ചെന്നിത്തലയുടെ ഒഫീഷ്യല്‍ എഫ്.ബി അക്കൗണ്ടില്‍ പോസ്റ്റിട്ടതിനെതിരെ കണക്കിന് കളിയാക്കി സോഷ്യല്‍ മീഡിയ. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോടിനും മറ്റു വനിതാ ജനപ്രതിനിധികള്‍ക്കും മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖിനും ഒപ്പം നിന്നുള്ള സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിയമസഭ മന്ദിരം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത സെല്‍ഫിക്ക് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് എഫ്ബിയില്‍ നിറയുന്നു. വര്‍ഗീയ തലത്തിലേക്ക് വിവാദം വഴിതിരിച്ചുവിടുന്ന രീതിയിലേക്ക് വരെ വിഷയം എത്തിനില്‍ക്കുകയാണ്. അഞ്ചുമണിക്കൂര്‍ മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോ വലിയ വിവാദങ്ങള്‍ക്കാമ് തിരികൊളുത്തിയിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?