ഖാസിയുടെ ദുരൂഹമരണം; ജനാധിപത്യ സംവിധാനം അര്‍ത്ഥരഹിതമാവരുത്: വി.എം. സുധീരന്‍
തിരുവനന്തപുരം: (www.kasargodvartha.com 27.03.2018) ചെമ്പിരിക്ക - മംഗളൂരു ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണയില്‍ പ്രതിഷേധമിരമ്പി. ജനാധിപത്യ സംവിധാനം അര്‍ത്ഥരഹിതമാകരുതെന്നും സത്യാവസ്ഥ സമൂഹത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും സമരം ഉദ്ഘാടനം ചെയ്ത വി.എം. സുധീരന്‍ പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി സാമൂഹിക സാംസ്‌കാരിക മത നേതാക്കളടക്കം 300 ഓളം പേര്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ സംബന്ധിച്ചു. സി.ബി.ഐ. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ കുറ്റവാളികളെ കണ്ടെത്താന്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളുവെന്ന് പ്രസ്താവിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും അദ്ദേഹത്തെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ട് അതേ തസ്തികയിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുകയും ഇതോടു കൂടി സി.ബി.ഐ. അന്വേഷണം പോലും ശരിയായ ദിശയില്‍ നിന്നും മാറിപ്പോവുകയുമാണുണ്ടായതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോകണമെങ്കില്‍ ഖാസി മരണപ്പെട്ട ദിവസം മുതല്‍ അന്വേഷണം അട്ടിമറിച്ച കേരള പോലീസിലെ മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥരേയും അന്വേഷണ പരിധിയില്‍ കൊണ്ടു വന്ന് ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഖാസി കേസില്‍ സത്യാവസ്ഥ പുറത്തുവരികയുള്ളൂവെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. ഇപ്പോള്‍ അന്വേഷണം നടത്തുന്ന സി.ബി.ഐയെ വിശ്വാസമില്ല. നിരവധി തെളിവുകളുണ്ടായിട്ടും തെളിവുകള്‍ നല്‍കുന്നവരെ പീഡിപ്പിച്ച് മൊഴി മാറ്റി പറയിപ്പിക്കുകയുമാണ് ചെയ്യുന്നത്. കേസ് തെളിയിക്കാന്‍ സിബിഐക്കാവുന്നില്ലെങ്കില്‍ എന്‍ഐഎയെ അന്വേഷണം ഏല്‍പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ധര്‍ണയില്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും പറഞ്ഞു. എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, പി.ബി. അബ്ദുര്‍ റസാഖ്, ശുഐബ് മൗലവി, സി.എച്ച്. കുഞ്ഞമ്പു, റഷീദ് ഭീമാപള്ളി, വര്‍ക്കല രാജ്, ബുഖാരി മന്നാനി, സഹീര്‍ മൗലവി, സഫീര്‍ മന്നാനി, ആര്‍. അജയന്‍, കരമന മാഹിന്‍, സക്കീര്‍ നേമം, മാഹിന്‍ അബൂബക്കര്‍, നിഷാം കണ്ടത്തില്‍, മേരി സുരേന്ദ്രനാഥ്, സാബിര്‍, ഹസന്‍ ആലങ്കോട്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മുഹമ്മദ് റാഷിദ്, അഷ്‌റഫ് ഭീമാപ്പള്ളി, ഹസന്‍ മന്നാനി, എസ്.എ. ഷാജഹാന്‍, സിയാദ് ഓച്ചിറ, അഹ് മദ് അര്‍ഷാദി, ഷഹീന്‍ ഷാ, ഇ. അബ്ദുല്ല കുഞ്ഞ്, യൂനുസ് തളങ്കര, ഉബൈദുല്ല കടവത്ത്, അബൂബക്കര്‍ ഉദുമ, ഷാഫി, അബ്ദുല്ലക്കുട്ടി ചെമ്പിരിക്ക, മുഹമ്മദ് ഷാഫി, താജുദ്ദീന്‍ പടിഞ്ഞാര്‍, മൊയ്തീന്‍ കുഞ്ഞി കോളിയടുക്കം, മുസ്തഫ സര്‍ദാര്‍, താജുദ്ദീന്‍ ചെമ്പരിക്ക, ഷരീഫ് ചെമ്പിരിക്ക, സലീം ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Thiruvananthapuram, Top-Headlines, C.M Abdulla Maulavi, Death, Strike, Khazi Case; Action committee Secretariat Dharna conducted
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment