തനിക്ക് പറ്റിയ തെറ്റ് കാരണം ക്രിക്കറ്റിന് അപമാനം ഉണ്ടായി, കളിയുടെ മാന്യതയ്‌ക്കേറ്റ കറുത്ത പൊട്ടാണിത്; എല്ലാത്തിനും മാപ്പു പറഞ്ഞ് വാര്‍ണര്‍
സിഡ്‌നി: (www.kvartha.com 29.03.2018) എനിക്ക് പറ്റിയ തെറ്റ് കാരണം ക്രിക്കറ്റിന് അപമാനം ഉണ്ടായിരിക്കുകയാണ്. ഞാന്‍ അത് അംഗീകരിക്കുന്നു. എന്റെ പ്രവൃത്തി കൊണ്ട് കായികലോകത്തിനും ആരാധകര്‍ക്കും ഉണ്ടായ മനോവ്യഥ ഞാന്‍ മനസിലാക്കുന്നു. ക്രിക്കറ്റിന്റെ മാന്യതയ്‌ക്കേറ്റ കറുത്ത പൊട്ടാണിത് എല്ലാത്തിനും മാപ്പു പറഞ്ഞ് ആസ്‌ട്രേലിയയുടെ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് വാര്‍ണറുടെ മാപ്പുപറച്ചില്‍. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയുന്നുവെന്നും ട്വിറ്ററിലൂടെയാണ് വാര്‍ണര്‍ അറിയിച്ചത്. കളിക്കിടെ പന്ത് ചുരണ്ടിയത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ക്യാപ്ടന്‍ സ്റ്റീവ് സ്മിത്തിനും വാര്‍ണര്‍ക്കും ക്രിക്കറ്റ് ആസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും നാട്ടിലേക്ക് മടങ്ങി.
അതേസമയം പന്ത് ചുരണ്ടല്‍ വിവാദത്തില്‍പെട്ട ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്.

Keywords: David Warner Apologises To Fans On Twitter For His Part In Ball-Tampering, Sidney, News, Sports, Australia, Twitter, World, Trending.
Powered by Info News For You

Comments
Post a Comment