ബത്തക്ക വിവാദം; എസ്.എഫ്.ഐ നിലപാട് ശരിയല്ല, മാഷിന് പിന്തുണ അറിയിച്ച് എം.എസ്.എഫ് ഹരിത നേതാവ്
കോഴിക്കോട് (www.evisionnews.co): ഫറൂഖ് കോളജില്‍ നിന്നും ഉയര്‍ന്ന ബത്തക്ക വിവാദത്തില്‍ അനുകൂല നിലപാടുമായി എം.എസ്.എഫ് ഹരിത നേതാവ്. ഫറൂഖ് കോളജിലെ ജൗഹര്‍ മുനവ്വര്‍ എന്ന അധ്യാപകന്‍ പറഞ്ഞതില്‍ എന്താണ് ഇത്രവലിയ തെറ്റെന്നും കോളജിനെതിരെ എസ്.എഫ്.ഐ നടത്തുന്ന ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്നും ഹരിത സ്റ്റേറ്റ് മീഡിയ വിംഗ് അംഗം സന മെഹ്റിന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില മാധ്യമങ്ങളുടെ നടപടി ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം മത നിയമങ്ങളെ പറ്റി ഒരു മതപ്രഭാഷണ വേദിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തുന്ന എസ്്.എഫ്.ഐ നിലപാട് ശരിയല്ലെന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം വര്‍ഗീയ പ്രസംഗം നടത്തിയ ശശികല ടീച്ചര്‍ക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ വല്ലപ്പുഴ സ്‌കൂളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത് കണ്ടില്ലല്ലോ എന്നും മെഹ്‌റിന്‍ പ്രസ്താവനയില്‍ ചോദിക്കുന്നു.
Powered by Info News For You
Comments
Post a Comment