ഖത്തര്‍ കെ.എം.സി.സി ടി. ഉബൈദ് പുരസ്‌കാരം റഹ്മാന്‍ തായലങ്ങാടിക്കും ഗംഗന്‍ മുവാരിക്കുണ്ടിനും സമ്മാനിച്ചു

കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി യുടെ ടി.ഉബൈദ് സ്മാരക പുരസ്‌കാരം മാധ്യമ രംഗത്തും പ്രഭാഷണ രംഗത്തും ഉയര്‍ന്നൊരു ഇടംകണ്ടെത്തുകയും കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ചലിപ്പിക്കുകയും ചെയ്യുന്ന ചന്ദ്രിക മുന്‍ കാസര്‍കോട് ബ്യൂറോ ചീഫ് റഹ്മാന്‍ തായലങ്ങാടിക്കും ജീവകാരുണ്യ രംഗത്തെ അനുപമ വ്യക്തിത്വം കാഞ്ഞങ്ങാട്ടെ ഗംഗന്‍ കെ. മൂവാരികുണ്ടിനും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി സമര്‍പ്പിച്ചു.
 
മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു. നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു. പുരസ്‌കാരത്തിന് അര്‍ഹരായ റഹ്്മാന്‍ തായലങ്ങാടിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസയും ഗംഗന്‍ കെ. മുവാരികുണ്ടിനെ പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫിയും പരിജയപ്പെടുത്തി.
 
മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ ടി.ഇ അബ്ദുള്ള, അസീസ്മരിക്ക, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, മുസ ബി. ചെര്‍ക്കള, ഖത്തര്‍ കെ.എം.സി.സി സീനിയര്‍ നേതാവ് എം.പി ഷാഫി ഹാജി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഡ്വ. എം.ടി.പി കരീം, ടി.കെ പൂക്കോയ തങ്ങള്‍, മുട്ടം മഹമൂദ്, ഖത്തര്‍ സാലിഹ് ഹാജി, കെ.എസ് അബ്ദുല്ല ഉദുമ, കുഞ്ഞഹമ്മദ് പൂഞ്ചാവി, എ.എ അബ്ദുല്‍ റഹ്്മാന്‍, ഖാദര്‍ ഹാജി ചെങ്കള, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, പി.പി നസീമ അന്‍വര്‍ കടവത്ത്, ഇബ്രാഹിം മദക്കം പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?