സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.03.2018) സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി രാമഞ്ചിറയില്‍ ഞായറാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. രാമഞ്ചിറയിലെ നാരായണന്റെ മകന്‍ ടി വിനീഷ് (26), രാമചന്ദ്രന്റെ മകന്‍ അരുണ്‍ കുമാര്‍ (24) എന്നിവരാണ് മരിച്ചത്.
വീടിനടുത്തുള്ള പറമ്പിലെ മരക്കൊമ്പിലാണ് വിനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിന്റെ ചായ്പ്പില്‍ അരുണ്‍ കുമാറിനെ തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ചീമേനി പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിനീഷും അരുണും കൂലിതൊഴിലാളികളായിരുന്നു. ഒരേ ദിവസം ഒരേ സമയത്ത് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Keywords: Kerala, Kanhangad, kasaragod, news, Death, Obituary, Hanged, cheemeni, 2 friends found dead hanged

Powered by Info News For You

Comments
Post a Comment