സ്വന്തം ത്രിവര്‍ണ പതാകയുമായി കര്‍ണാടക; കാബിനറ്റ് അംഗീകാരം നല്‍കി
ബംഗളുരു:(www.kvartha.com 08/03/2018) മഞ്ഞ, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള ത്രിവര്‍ണ പതാകയുമായി കര്‍ണാടക. നാദ ധ്വജ എന്ന് പേരിട്ട പതാകക്ക് സംസ്ഥാന കാബിനറ്റ് അംഗീകാരം നല്‍കി. കര്‍ണാടകയുടെ ചിഹ്നമായ ഗണ്ഢ ബരുണ്ട എന്ന മിത്തിക്കല്‍ പക്ഷിയും പതാകയുടെ മധ്യത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കര്‍ണാടക ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
രൂപകല്‍പ്പന ചെയ്ത കര്‍ണാടക ഡവലപ്പ്‌മെന്റ് അതോറിറ്റി വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പതാക കൈമാറി. പതാക ഏറ്റുവാങ്ങിയ മുഖ്യമന്ത്രി താന്‍ ഇത് കേന്ദ്രത്തിന് അയച്ചുകൊടുക്കാമെന്ന് ഉറപ്പുനല്‍കി. സംസ്ഥാനങ്ങള്‍ക്കും പതാകകള്‍ ഉണ്ടാക്കാമെന്നും നമ്മുടെ ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരു പതാക സര്‍ക്കാറും കന്നഡ സംഘടനകളും അനൗദ്യോഗികമായി ഉപയോഗിച്ചിരുന്നു. സര്‍ക്കാര്‍ ചടങ്ങുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ഔദ്യോഗിക പതാക വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പതാക രൂപകല്‍പ്പന ചെയ്യിപ്പിച്ചത്.
കമ്മിറ്റിയുടെ രൂപീകരണം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കിയിരുന്നു. സിദ്ധരാമയ്യ വിഭജനത്തിന്റെ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് ശോഭ കരന്ദലജെ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജനവികാരം തങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കിയ ബിജെപി തല്‍ക്കാലം വിഷയത്തില്‍ മൗനം പാലിക്കുകയാണ്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും വിഷയത്തില്‍ സിദ്ധരാമയ്യ സര്‍ക്കാറിന് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്നാണ് സൂച
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Karnataka, National, Flag, Chief Minister, BJP, Karnataka government approves state flag, to seek approval from Centre

Powered by Info News For You

Comments
Post a Comment