പുതിയ ഇന്ററാക്ടീവ് ഡിജിറ്റല്‍ ഡിസ്പ്ലേ സാംസംഗ് പ്ലളിപ് പുറത്തിറക്കി

കൊച്ചി: (www.kvartha.com 21/03/2018) സാംസംഗ് ഇന്ത്യ പുതിയ ഇന്ററാക്ടീവ് ഡിജിറ്റല്‍ ഡിസ്‌പ്ലേ സാംസംഗ് ഫ്‌ളിപ്' പുറത്തിറക്കി. ബിസിനസ് കൂടിക്കാഴ്ചകള്‍ എളുപ്പത്തിലും വേഗത്തിലും നടത്താന്‍ സഹായിക്കുന്നതും മീറ്റിംഗിനു സഹായകമായ വിവിധ ഉപകരണങ്ങളെ സംയോജിപ്പിച്ചുള്ളതുമാണ് സാംസംഗ് ഫ്‌ളിപ്. എവിടെനിന്നും എവിടെ വച്ചും മീറ്റിംഗ് നടത്താന്‍ സഹായകമായ വിധത്തിലുള്ള രൂപകല്‍പ്പനയാണ് ഫ്‌ളിപ്പിന്റേത്. പാരമ്പര്യ ബോര്‍ഡുകളിലേതുപോലെ സ്‌ക്രീനുമായി സംവേദിക്കാന്‍ ടച്ച് പേനയുടെ ആവശ്യമില്ല.

സ്‌ക്രീനിലെ എഴുത്ത് കൈകൊണ്ട് മായിച്ചുകളയാം. ഇരുപതു പേജുവരെ എഴുതാനുള്ള സ്ഥലം ലഭിക്കുന്നു, മാത്രമല്ല സേര്‍ച്ച് ഓപ്ഷനുമുണ്ട്. ഈ പേജുകളില്‍നിന്നും ആവശ്യമുള്ളതു സേര്‍ച്ച് വഴി തെരഞ്ഞെടുക്കാം. ഇതുവഴി സമയം നഷ്ടമാകുന്നത് ഒഴിവാക്കാമെന്നു മാത്രമല്ല ഒരു പ്രത്യേക ഉള്ളടക്കം കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലെ ഇടപെടലുകള്‍ ഇല്ലാതാക്കാനും സാധിക്കുന്നു. ഓഫീസ് ജോലിക്കാര്‍, സംരംഭകര്‍, ബിസിനസ് പ്രഫഷണലുകള്‍ക്കും അക്കാദമിക് മേഖലയ്ക്കും സാംസംഗ് ഫ്‌ളിപ് വളരെ പ്രയോജനകരമാണ്.

News, Kochi, Technology, Business, Samsung, Samsung Flip Interactive Digital Display Launched For Rs 3 Lakh

ബിസിനസ് ജോലികള്‍ ഏറ്റവും വേഗത്തിലും മികച്ച തോതിലും സമര്‍ത്ഥമായും ചെയ്യുന്നതിനു സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. വളരെ ഉപയോഗസൗഹൃദമായ സാംസംഗ് ഫ്‌ളിപ് ഇടതടവില്ലാതെ സംഭാഷണം നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുന്നു.'' സാംസംഗ് ഇന്ത്യ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് എന്റര്‍പ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റ് പുനീത് സേഥി പറഞ്ഞു. ഉപഭോക്താക്കളുടെ മീറ്റിംഗ് ആവശ്യത്തിനനുസരിച്ച് ഫ്‌ളിപ്പിന്റെ ഡിസ്‌പ്ലേയില്‍ മാറ്റം വരുത്തുവാന്‍ സാധിക്കും.

അതേപോലെ എഴുതുന്നതിനു മാക്‌സിമം സ്ഥലം ലഭ്യമാക്കാം. റൗണ്ട് ടേബിള്‍ മീറ്റിംഗുകളിലും മറ്റും വാള്‍മൗണ്ടുമായി ഫ്‌ളിപ്പിനെ ബന്ധിപ്പിക്കുവാന്‍ സാധിക്കും. ഒരേ സമയം നാലുപേര്‍ക്ക് സ്‌ക്രീനില്‍ അവരുടെ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ഓരോരുത്തര്‍ക്കും അവരുടെ സ്റ്റൈലിലും നിറത്തിലും വലുപ്പത്തിലും ഒരേ സമയം എഴുതാനും സാധിക്കും. വളരെ കാഴ്ച സൗഹൃദവുമാണ്.

മീറ്റിംഗ് പൂര്‍ത്തിയാകുന്നതോടെ അതുവരെയുള്ള ഉള്ളടക്കം പൂര്‍ണമായും കേന്ദ്ര ഡേറ്റാബേസില്‍ ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യമുണ്ട്. ഇതുവഴി കൈയെഴുത്തു പകര്‍പ്പ് തയാറാക്കുന്നത് ഒഴിവാക്കാം. അംഗീകൃത ഉപയോക്താക്കള്‍ക്കു മാത്രം ഉപയോഗിക്കാവുന്ന വിധത്തില്‍ പാസ്വേഡ് ഉപയോഗിച്ചു ഉള്ളടക്കം സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. ലോഗ് ഇന്‍ ചെയ്ത് ഇതിലെ ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. യുഎസ്ബിയില്‍ മീറ്റിംഗ് ഉള്ളടക്കം സൂക്ഷിക്കാനും സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Technology, Business, Samsung, Samsung Flip Interactive Digital Display Launched For Rs 3 Lakh



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?