ആന്ധ്രാ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി , സഭകള്‍ പ്രക്ഷുബ്ദം, മന്ത്രിമാരുടേയും എം പിമാരുടേയും രാജി തുടരുന്നു

ന്യൂഡല്‍ഹി: (www.kvartha.com 09.03.2018) ആന്ധ്രാ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി , സഭകള്‍ പ്രക്ഷുബ്ദം, മന്ത്രിമാരുടേയും എം പിമാരുടേയും രാജി തുടരുന്നു. ആന്ധ്രയില്‍ ചന്ദ്രബാബു മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി മന്ത്രിമാര്‍ രാജിവച്ചതിന് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി എംപിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന അശോക് ഗജപതി രാജുവും വൈ.എസ്. ചൗധരിയും രാജി വെച്ചു. ഇരുവരുടേയും രാജി രാഷ്ട്രപതി സ്വീകരിച്ചു. അശോക് ഗജപതി രാജു വഹിച്ചിരുന്ന വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോഡി വഹിക്കും. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതിനെതുടര്‍ന്നാണു പ്രതിഷേധ സൂചകമായി ഇരുവരും രാജിവച്ചത്.

അതേസമയം, പ്രതിപക്ഷ ബഹളത്തെതുടര്‍ന്നു തുടര്‍ച്ചയായ അഞ്ചാംദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടു ടിഡിപി എംപിമാര്‍ ഇരുസഭകളിലും നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നു. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും ടിഡിപിയുടെ ആവശ്യം സ്പീക്കര്‍ സുമിത്ര മഹാജന്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്നു പ്രതിഷേധം ശക്തമായതോടെ ലോക്‌സഭ 12 മണിവരെ ആദ്യം നിര്‍ത്തിവച്ചു. പിന്നീടു സഭ പിരിയുകയായിരുന്നു.

TDP-BJP row LIVE UPDATES: President accepts resignations of Raju, Chowdary, New Delhi, News, Politics, Prime Minister, Narendra Modi, Resigned, Trending, National.

രാജ്യസഭ രണ്ടരമണിവരെയാണു നിര്‍ത്തിവച്ചത്. കാവേരി നദി മാനേജ്‌മെന്റ് ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാര്‍ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ പ്രതിഷേധിച്ചു. പിഎന്‍ബി ഇടപാടില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധവും സഭയില്‍ വെള്ളിയാഴ്ചയും തുടര്‍ന്നു. പെരിയാര്‍ പ്രതിമ തകര്‍ത്തതിന്റെ പേരിലും ബിജെപിക്കെതിരെ ഇരുസഭയിലും തമിഴ്‌നാടിന്റെ പ്രതിഷേധമുയരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TDP-BJP row LIVE UPDATES: President accepts resignations of Raju, Chowdary, New Delhi, News, Politics, Prime Minister, Narendra Modi, Resigned, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?