മുസ്‌ലിം ലീഗ് ഹര്‍ത്താലിനിടെ സംഘര്‍ഷം: എസ്‌ഐ അടക്കം ആറു പേര്‍ക്ക് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട്:(www.kasargodvartha.com 01/03/2018) മുസ്‌ലിം ലീഗ് ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്‌ഐ അടക്കം ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കല്ലടിക്കോട് എസ്‌ഐ ടി സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. മണ്ണാര്‍ക്കാട്ട് സഫീര്‍ വധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് സംഘര്‍ഷമുണ്ടായത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മുസ്‌ലീം ലീഗ് നടത്തിയ ഹര്‍ത്താലിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രവര്‍ത്തകരെ ലീഗ് നേതാവ് സ്‌റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയിരുന്നു. പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ കല്ലടിക്കോട് പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് പ്രതികളെ ബലമായി ഇറക്കിക്കൊണ്ടു പോയത്. ഹര്‍ത്താലില്‍ അക്രമമുണ്ടാകുമെന്ന് കരുതി മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് ലീഗ് പ്രവര്‍ത്തകരെ
കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് അറിയിച്ചത്.

News, Kerala, Muslim-League, Police, Harthal, Police station, Clash in Muslim League Harthal; Suspension for police


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Muslim-League, Police, Harthal, Police station, Clash in Muslim League Harthal; Suspension for police 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?