ജനറല്‍ ആശുപത്രിയില്‍ സംഗീത സാന്ത്വനവുമായി എസ്എച്ച് തേവരയിലെ വിദ്യാര്‍ത്ഥികള്‍

കൊച്ചി:(www.kvartha.com 28/03/2018) എറണാകുളം ജനറല്‍ ആശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ ഇക്കുറി പങ്കെടുക്കാനെത്തിയത് തേവര സേക്രഡ് ഹാര്‍ കോളേജിലെ കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ വിദ്യാര്‍ത്ഥികള്‍. പതിവിനു വിപരീതമായി ഏതാനു പാട്ടുകള്‍ കാന്‍സര്‍ വാര്‍ഡിലെത്തി പാടിയ കുട്ടികള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം പകര്‍ു നല്‍കുകയായിരുന്നു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ് എിവ സംയുക്തമായി സംഘടിപ്പിച്ചു വരു ആര്‍ട്സ് ആന്‍ഡ് മെഡിസിന്റെ 213-ാം ലക്കമായിരുന്നു ബുധനാഴ്ച.

News, Kochi, Kerala, Students, Hospital,Teacher,Scintillating performance by students of S H School of Communication at General hospital

1967 ല്‍ പുറത്തിറങ്ങിയ 'ഖദീജ'യിലെ 'സുറുമയെഴുതിയ മിഴികളെ..., എന്ന ഗാനം മുതല്‍ റിലീസിനു മുമ്പേ ഹിറ്റായ 'മാണിക്യ മലരായ പൂവീ....., എന്ന പാട്ടു വരെ പാടിയാണ് കുട്ടികള്‍ ആര്‍ട്സ് ആന്‍ഡ് മെഡിസിനെ ആഘോഷമാക്കിയത്. എബി വര്‍ഗീസ് സിസില്‍, അര്‍ജുന്‍ മോഹന്‍, സ്വാതി ദാസ്, സുല്‍ത്താന സലീം, സ്നേഹ എം, എ പാപ്പച്ചന്‍ എന്നിവരാണ് പാടാനെത്തിയത്. അധ്യാപിക വിനീത വി ജെയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പാടാനെത്തിയത്.

'സുറുമയെഴുതിയ മിഴി'കളുമായി സ്വാതി ദാസാണ് പാട്ടിന് തുടക്കമിട്ടത്. ഒരു പുഷ്പം മാത്രം..., പൊടി മീശ മുളയ്ക്കണ കാലം..., എന്നീ പാട്ടുകള്‍ക്കൊപ്പം, ഒ സൈനബാ..., കസ്തൂരി എന്റെ കസ്തൂരി എന്നീ യുഗ്മ ഗാനങ്ങളും സ്വാതി പാടി. കാണുമ്പോള്‍ പറയാമോ..,, എന്ന ഗാനമാണ് എ പാപ്പച്ചന്‍ ആദ്യമായി പാടിയത്. ബവ്രാമന്‍ എന്ന ഹിന്ദി ഗാനവും സ്വാതിയോടൊപ്പം ഒരു യുഗ്മ ഗാനവും പാപ്പച്ചന്‍ പാടി.

എന്റെ കണ്ണില്‍ നിനക്കായി..., എന്ന പാട്ടാണ് എബി പാടിയത്. ലഗ്ജാ ഗലെ എന്ന ഹിന്ദി ഗാനവും എബി പാടി. ഏഴാം ബഹറിന്റെ എന്ന പാട്ട് സുല്‍ത്താന പാടി. അകലെയോ അകലെയോ..., എന്ന ഗാനം അര്‍ജുനാണ് പാടിയത്.

മാണിക്യമലരായ പൂവീ.. എന്ന ഗാനം എല്ലാവരും ചേര്‍ന്ന് പാടിയത് ശ്രോതാക്കള്‍ ശരിക്കും ആസ്വദിച്ചു. ആകെ 14 പാട്ടുകളാണ് വിദ്യാര്‍ത്ഥികള്‍ പാടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Students, Hospital,Teacher,Scintillating performance by students of S H School of Communication at General hospital   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?