പരീക്ഷയിൽ തോറ്റു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; രണ്ട് അദ്ധ്യാപകർക്കെതിരെ കേസ്
ന്യൂഡൽഹി: (www.kvartha.com 21.03.2018) ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. പരീക്ഷയിൽ തോറ്റതിനെ തുടർന്നുള്ള സമ്മർദ്ദം താങ്ങാനാകാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സ്കൂളിലെ രണ്ട് അദ്ധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.
മാതാപിതാക്കൾ പുറത്ത് പോയ സമയത്താണ് പെൺകുട്ടി തൂങ്ങിയത്. മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ മുറിക്കുള്ളിൽ തൂങ്ങിക്കിടക്കുന്ന മകളെയാണ് കണ്ടത്. വാതിൽ ചവിട്ടിപൊളിച്ച് പെൺകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അദ്ധ്യാപകരുടെ സമ്മർദ്ദത്തെ തുടർന്ന് സ്കൂളിൽ പോകാൻ പോലും മകൾ കൂട്ടാക്കിയിരുന്നില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ ഇതുവരെ ഇതുസംബന്ധിച്ച് മാതാപിതാക്കളിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
മരിച്ച പെൺകുട്ടി ഒരു നർത്തകിയായിരുന്നു. ക്ലാസിക്കൽ ഡാൻസിൽ പരിശീലനം നേടിവരികയായിരുന്നു പെൺകുട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The teenager was a good dancer and was training in classical dance, says her family.
Keywords: National, Suicide, Exam failure

Powered by Info News For You

Comments
Post a Comment