യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.co): യുവതിയെ മയക്കുമരുന്ന് നല്‍കി മംഗലാപുരത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കേസിലെ പ്രതിയായ മറ്റൊരു യുവാവിനെ പൊലീസ് തിരയുന്നു. പുലിക്കുന്ന് സ്വദേശി സുഹൈല്‍ (23), എതിര്‍ത്തോട് സ്വദേശി സൈഫുദ്ദീന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 376, 342, 362, 506 (ഒന്ന്) എന്നീ വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്ക് കേസെടുത്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് കേസ്. ലഹരി നല്‍കി മയക്കിയാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 
 
സംഘത്തിലുണ്ടായിരുന്ന മൂന്നാമന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുള്ളതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് ഏഴിന് ഭര്‍ത്താവിന്റെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് ബന്ധുവിനോടൊപ്പം ഇറങ്ങിയ യുവതിയെ ലോഡ്ജില്‍ രണ്ടുപേര്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. സി.ഐ. സി.എ അബ്ദുല്‍ റഹീം, എസ്.ഐ. പി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?