വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന് ആരോപണം; ജെ എന്‍ യുവിലെ പ്രൊഫസര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: (www.kvartha.com 16.03.2018) വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തുന്നുവെന്ന ആരോപണത്തില്‍ ജെ എന്‍ യുവിലെ പ്രൊഫസര്‍ക്കെതിരെ കേസ്. ജീവശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ അതുല്‍ ജോഹ്രിക്കെതിരെയാണ് കേസ്. ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. സാമ്പത്തീക ക്രമക്കേട് ആരോപണവും പ്രൊഫസര്‍ക്കെതിരെയുണ്ട്.

National, Case, JNU

എന്നാല്‍ തന്നെ കേസില്‍ കുടുക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്ന് പ്രൊഫസര്‍ ആരോപിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിര്‍ബന്ധിത അറ്റന്‍ഡന്‍സ് വേണമെന്ന് ആവശ്യപ്പെടുന്ന അദ്ധ്യാപകരില്‍ പ്രധാനിയാണ് ഇപ്പോള്‍ ആരോപണ വിധേയനായിരിക്കുന്ന പ്രൊഫസര്‍ അതുല്‍.

വിദ്യാര്‍ത്ഥിനികളോട് അശ്ലീലം പറയുക, ലൈംഗീക ബന്ധം ആവശ്യപ്പെടുക, ശരീരഘടനയെ കുറിച്ച് അഭിപ്രായപ്പെടുക തുടങ്ങിയ ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്.

ജെ എന്‍ യുവില്‍ നിന്നും കാണാതായ ഗവേഷക വിദ്യാര്‍ത്ഥിനിയെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. 26കാരിയായ ഈ വിദ്യാര്‍ത്ഥിനിയും ജീവശാസ്ത്ര വിഭാഗത്തിലാണ് ഗവേഷണം നടത്തുന്നത്. അതുല്‍ ജോഹ്രിയുടെ ശല്യം കൊണ്ടാണ് താന്‍ യൂണിവേഴ്‌സിറ്റി വിട്ടതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ഇക്കാര്യം ഇവര്‍ ഇമെയില്‍ വഴി അതുല്‍ ജോഹ്രിയേയും അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Another statement issued by the protesting students alleged a financial nexus between the professor and the JNU administration.

Keywords: National, Case, JNU



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?