ഓട്ടോ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നിരപരാധിയെ അറസ്റ്റ് ചെയ്ത ചന്തേര എസ്‌ഐയെ സ്ഥലം മാറ്റി, മറ്റ് മൂന്ന് എസ്‌ഐമാര്‍ക്കും മാറ്റം
തൃക്കരിപ്പൂര്‍: (www.kasargodvartha.com 19.03.2018) ഓട്ടോ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നിരപരാധിയായ യുവാവിനെ അറസ്റ്റ് ചെയ്ത ചന്തേര എസ്‌ഐയെ സ്ഥലം മാറ്റി. ചന്തേര എസ്‌ഐ കെ വി ഉമേശിനെയാണ് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ ബേക്കലിലേക്ക് സ്ഥലം മാറ്റിയത്. പകരം
അമ്പലത്തറ എസ്‌ഐ വിപിന്‍ ചന്ദ്രനെ ചന്തേരയില്‍ നിയമിച്ചു. ബേക്കലില്‍ നിന്നും മാറ്റപ്പെട്ട വി പി വിപിനെ വെള്ളരിക്കുണ്ടിലേക്ക് നിയമിച്ചു.
വെള്ളരിക്കുണ്ട് എസ്‌ഐയായ മുകുന്ദനെ വെള്ളരിക്കുണ്ടിലേക്കും മാറ്റി നിയമിച്ചു.
2017 നവംബര്‍ 24ന് ഉച്ചക്ക് 2.15നാണ് യുവതിയെ ഓട്ടോ യാത്രക്കിയെ പീഡിപ്പിച്ച സംഭവം നടന്നത്. ചന്തേര സ്‌കൂളിലേക്ക് പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പീഡനശ്രമത്തിനിരയായത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ബസ്‌റ്റോപ്പില്‍ നിന്നും യുവതി കയറിയ സ്വകാര്യ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ വീണ് പരിക്കേറ്റെന്നുമായിരുന്നു പരാതി.
കേസില്‍ ചന്തേര എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്ത പയ്യന്നൂര്‍ കാങ്കോല്‍ സ്വാമിമുക്കിലെ ഷാനവാസ്(19) എന്ന യുവാവിനെ കോടതി റിമാണ്ട് ചെയ്തിരുന്നു. 14 ദിവസത്തിന് ശേഷം ഹൈക്കോടതിയാണ് യുവാവിന് ജാമ്യമനുവദിച്ചത്. നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കൊളജിലെ ദന്ത വിഭാഗത്തിലെ റൂട്ട കനാല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്നും ഇതിന്റെ ആശുപത്രി തെളിവും മറ്റും ഹാജരാക്കിയിരുന്നുവെങ്കിലും എസ്‌ഐ പരിഹണിച്ചില്ലെന്നാണ് ഷാനവാസിന്റെ സഹോദരി റുബീന പരാതിപ്പെട്ടത്. മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനാവശ്യപ്പെട്ടെങ്കിലും അതിനും എസ്‌ഐ തയാറായില്ലെന്നാണ് റുബീന മനുഷ്യാവകാശ കമ്മീഷനും,കാസര്‍കോട്് എസ്പിക്കും ഉത്തരമേഖലാ ഐജിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്.
ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ കേസിനെക്കുറിച്ച് കാസര്‍കോട്് ജില്ലാ പോലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം പ്രദീപ് കുമാര്‍ അന്വേഷണം നടത്തുകയും ഷാനവാസ് നിരപരാധിയാണെന്ന് കണ്ടെത്തുകയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആരോപണ വിധേയനായ എസ്‌ഐയെ സ്ഥലം മാറ്റിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kerala, Kasaragod, news, Molestation-attempt, Arrest, Transfer, Complaint, High-Court, bail, SI transferred to Bekal station.
< !- START disable copy paste -->അമ്പലത്തറ എസ്‌ഐ വിപിന്‍ ചന്ദ്രനെ ചന്തേരയില്‍ നിയമിച്ചു. ബേക്കലില്‍ നിന്നും മാറ്റപ്പെട്ട വി പി വിപിനെ വെള്ളരിക്കുണ്ടിലേക്ക് നിയമിച്ചു.

Related News:
സഹോദരനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും; ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതേയെന്ന് ഷാനവാസിന്റെ സഹോദരി റുബീന
പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവം; പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെയാണെന്ന് കണ്ടെത്തി, ചന്തേര പോലീസ് പ്രതിക്കൂട്ടില്‍
പീഡന ശ്രമത്തിനിടെ ഭര്‍തൃമതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടിയ സംഭവം: അറസ്റ്റിലായ യുവാവില്‍ നിന്നും സഹോദരിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുത്തു
സഹോദരനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും; ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതേയെന്ന് ഷാനവാസിന്റെ സഹോദരി റുബീന
പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവം; പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെയാണെന്ന് കണ്ടെത്തി, ചന്തേര പോലീസ് പ്രതിക്കൂട്ടില്‍
പീഡന ശ്രമത്തിനിടെ ഭര്‍തൃമതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടിയ സംഭവം: അറസ്റ്റിലായ യുവാവില്‍ നിന്നും സഹോദരിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kerala, Kasaragod, news, Molestation-attempt, Arrest, Transfer, Complaint, High-Court, bail, SI transferred to Bekal station.
Powered by Info News For You

Comments
Post a Comment