കേജരിവാള്‍ ബിക്രം സിംഗിനോട് മാപ്പ് പറഞ്ഞു; പഞ്ചാബ് ആം ആദ്മി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് ഭഗവത് മന്‍
ന്യൂഡല്‍ഹി: (www.kvartha.com 16.03.2018) പഞ്ചാബ് ആം ആദ്മി പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി എം. പി ഭഗവത് മന്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പഞ്ചാബ് മുന്‍ റവന്യൂ വകുപ്പ് മന്ത്രി ബിക്രം സിംഗ് മജിതിയയോട് മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഭഗവത് മന്നിന്റെ രാജി. രാജിക്കാര്യം ട്വിറ്ററിലൂടെയാണ് മന്‍ സ്ഥിരീകരിച്ചത്.
പഞ്ചാബിലെ മയക്കുമരുന്ന് മാഫിയക്കും അഴിമതിക്കും എതിരായ തന്റെ പോരാട്ടം തുടരുമെന്ന് മന്‍ ട്വീറ്റ് ചെയ്തു. ഞാന്‍ പഞ്ചാബ് ആം ആദ്മി പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണ്. പഞ്ചാബിലെ ആം ആദ്മി എന്ന നിലയില്‍ ഞാന്‍ അഴിമതിക്കും മയക്കുമരുന്ന് മാഫിയക്കും എതിരെ പോരാടുമെന്നും മന്‍ പറഞ്ഞു.
ബിക്രം സിംഗിന്റെ മാനനഷ്ടക്കേസ് വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഒത്തുതീര്‍പ്പാക്കിയത്.
കഴിഞ്ഞ കാലങ്ങളില്‍ ബിക്രം സിംഗിനെതിരായി ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമായതോടെ താന്‍ മാപ്പ് പറയുകയാണെന്നും കേജരിവാള്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ബിക്രം സിംഗിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് കേജരിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായെന്നും കേജരിവാള്‍ പറഞ്ഞു.
2016 മേയിലാണ് ബിക്രം സിംഗ് അരവിന്ദ് കേജരിവാളിനും സഞ്ജയ് സിംഗിനും ആഷിഷ് കേതനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: His "meek surrender" on Thursday had drawn flak from AAP's Punjab unit leaders who termed Kejriwal's step a "letdown". Leader of Opposition in Punjab Assembly and senior AAP leader Sukhpal Singh Khaira said he was appalled by the apology.
Keywords: National, AAP, Kejriwal

Powered by Info News For You

Comments
Post a Comment