പ്രധാനമന്ത്രി നരേന്ദ്രമോദി സിദ്ധരാമയ്യയില്‍ നിന്നും പഠിക്കേണ്ടതുണ്ട്: രാഹുല്‍ ഗാന്ധി
മംഗളൂരു: (www.kasargodvartha.com 21.03.2018) പ്രധാനമന്ത്രി നരേന്ദ്രമോദി സിദ്ധരാമയ്യയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മംഗളൂരു ഉഡുപ്പിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനാശിര്‍വാദ് റാലി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മുന്നോട്ട് വരണം. കര്‍ഷകരുടെ കടം എഴുതിത്തള്ളിക്കൂടെ എന്ന ചോദ്യം മോദിയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍ അതേ ചോദ്യം സിദ്ധരാമയ്യയോട് ചോദിച്ചപ്പോള്‍ 8,000 കോടിയുടെ കര്‍ഷക ലോണ്‍ എഴുതിത്തള്ളുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
സിദ്ധരാമയ്യയില്‍ നിന്നും കെപിസിസി പ്രസിഡണ്ട് പരമേശ്വരയില്‍ നിന്നും മല്ലികാര്‍ജുന കര്‍ജെ തുടങ്ങിയവരില്‍ നിന്നും മോഡിക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇലക്ഷന്‍ സമയത്ത് എല്ലാവരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഡെപോസിറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് മോദി അധികാരത്തില്‍ കയറിയത്. എന്നാല്‍ ഒരാള്‍ക്ക് പോലും ഒരു 10 രൂപ പോലും നല്‍കിയിട്ടില്ല.
നീരവ് മോദി രാജ്യത്തിന്റെ പണവുമായി കടന്നുകളഞ്ഞിട്ടും മോദി സര്‍ക്കാര്‍ മൗനത്തിലാണ്. ജിഎസ്ടി മൂലം ഇന്ത്യക്കാര്‍ ദുരിതമനുഭവിക്കുമ്പോഴും അമിത് ഷായുടെ മകന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് മോദി വാതുറക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)സിദ്ധരാമയ്യയില്‍ നിന്നും കെപിസിസി പ്രസിഡണ്ട് പരമേശ്വരയില്‍ നിന്നും മല്ലികാര്‍ജുന കര്‍ജെ തുടങ്ങിയവരില്‍ നിന്നും മോഡിക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇലക്ഷന്‍ സമയത്ത് എല്ലാവരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഡെപോസിറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് മോദി അധികാരത്തില്‍ കയറിയത്. എന്നാല്‍ ഒരാള്‍ക്ക് പോലും ഒരു 10 രൂപ പോലും നല്‍കിയിട്ടില്ല.
നീരവ് മോദി രാജ്യത്തിന്റെ പണവുമായി കടന്നുകളഞ്ഞിട്ടും മോദി സര്‍ക്കാര്‍ മൗനത്തിലാണ്. ജിഎസ്ടി മൂലം ഇന്ത്യക്കാര്‍ ദുരിതമനുഭവിക്കുമ്പോഴും അമിത് ഷായുടെ മകന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് മോദി വാതുറക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Keywords: Mangalore, news, Top-Headlines, Congress, BJP, PM Modi needs to learn from Siddaramaiah - Rahul Gandhi at Suratkal
Powered by Info News For You


Comments
Post a Comment