മാധ്യമങ്ങള്‍ക്ക് 'ലക്ഷമണ രേഖ' വരച്ച് മുഖ്യമന്ത്രി: ഗസ്റ്റ് ഹൗസിലെ കാര്‍പോര്‍ച്ചില്‍ പോലും കയറ്റരുതെന്ന് നിര്‍ദേശം

കോഴിക്കോട് (www.evisionnews.co): സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ പോലും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് മാധ്യമങ്ങള്‍ക്ക് 'വരയിട്ടത്'. മുഖ്യമന്ത്രിയുടെ പ്രതികരണം എടുക്കാന്‍ മാധ്യമങ്ങളെ കാര്‍പോര്‍ച്ചില്‍ പോലും കയറ്റരുതെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്ന് പോലീസ് അധികൃതര്‍ പറയുന്നു.
കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരണമാരാഞ്ഞ് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങളെ അവഗണിച്ച് പിണറായി ഗസ്റ്റ് ഹൗസിനുള്ളിലേക്ക് നടന്നു പോകുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് പിണറായി കയര്‍ത്ത് സംസാരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമങ്ങള്‍ തേടുന്നതിനിനെ 'അങ്ങോട്ട് മാറി നില്‍ക്ക്' പ്രയോഗവും പിണറായി നടത്തിയിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?