ട്രെയിന്‍ദുരന്തം വഴിമാറിയത് കുഞ്ഞിരാമന്റെ മനസാന്നിധ്യം മൂലം
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2018) കുഞ്ഞിരാമന്‍ എന്ന കൂലിത്തൊഴിലാളിയുടെ മനസാന്നിധ്യം ട്രെയിന്‍ദുരന്തം വഴിമാറാന്‍ കാരണമായി. മാണിക്കോത്ത് സ്വദേശിയായ കുഞ്ഞിരാമന്‍ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുമ്പോഴാണ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിന് പിറകുവശം റെയില്‍വേ ട്രാക്കില്‍ പാളങ്ങള്‍ യോജിക്കുന്ന സ്ഥലത്ത് വന്‍ വിള്ളല്‍ കണ്ടത്. പരിഭ്രാന്തനായ ഇദ്ദേഹം ഉടന്‍ തന്നെ സമീപത്തെ പ്രമോദ് കൊളവയലിനെയും റസാഖിനെയും വിവരമറിയിച്ചു. ഇവര്‍ വിവരംഅറിയിക്കാനായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചെങ്കിലും പല തവണ ബെല്ലടിച്ചെങ്കിലും ആരും ഫോണെടുത്തില്ല.
ഇതിനിടയിലാണ് കോട്ടിക്കുളം ഭാഗത്തു നിന്നും തീവണ്ടി വരുന്ന ശബ്ദം കേട്ടത്. അപകടവിവരം അറിയിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാതെ വന്നപ്പോഴാണ് തൊട്ടടുത്ത വയലില്‍ പച്ചക്കറിക്ക് വെള്ളം നനക്കുന്ന ശ്യാമളയുടെ തോളത്ത് ചുവപ്പും മഞ്ഞയും കലര്‍ന്ന ഷാള്‍ കണ്ടത്. പ്രമോദ് ഓടിച്ചെന്ന് ഷാള്‍ വാങ്ങുകയും റെയില്‍വേ ട്രാക്കില്‍ കയറി നിന്ന് ഷാള്‍ വീശി അപകട സൂചന ലോകോ പൈലറ്റിനെ അറിയിക്കുകയും ചെയ്തു. ഇതിനകം തന്നെ പാളത്തില്‍ വിള്ളല്‍ കണ്ടതറിഞ്ഞ് നിരവധിയാളുകള്‍ ഇവിടേക്കെത്തിയിരുന്നു. പാളത്തില്‍ കയറി നിന്ന് ഷാള്‍ വീശുന്നതും ട്രാക്കിന് സമീപത്തായി നിരവധി ആളുകള്‍ കൂടി നില്‍ക്കുന്നതും കണ്ട് ലോകോ പൈലറ്റ് കോഴിക്കോട് സ്വദേശി ശ്രീനിവാസന്‍ വണ്ടിയുടെ വേഗത കുറക്കുകയായിരുന്നു. എങ്കിലും മൂന്ന് ബോഗികള്‍ മുറിഞ്ഞ പാളവും കടന്ന് പോയ ശേഷമാണ് വണ്ടി നിന്നത്. പാളം മുറിഞ്ഞത് കുഞ്ഞിരാമന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ നാടിനെ നടുക്കുമായിരുന്ന വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.
അപകടവിവരം അറിയിക്കാന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ആരും ഫോണെടുക്കാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധമുണ്ടാക്കി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മിക്കപ്പോഴും വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ലെന്ന് നേരത്തേ പരാതിയുണ്ട്.
Related News:
റെയില്‍പാളത്തില്‍ വിള്ളല്‍; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളും പിടിച്ചിട്ടു, ഒഴിവായത് വന്‍ ദുരന്തം, റെയില്‍വേ അന്വേഷണം തുടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Train, Railway-track, Kunhiraman's Intervention helps Escape from train accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment