ഹോളി ആഘോഷം; ജുമു അ നിസ്‌ക്കാരത്തിന്റെ സമയം മാറ്റി ലഖ്‌നൗ ഇമാം
ലഖ്‌നൗ: (www.kvartha.com 01.03.2018) മതസൗഹാര്‍ദ്ദത്തിന് മാതൃകയായി ഈദ് ഗാഹ് ഇമാം മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹ്ലി. ഹോളീ ആഘോഷങ്ങള്‍ പ്രമാണിച്ച് വെള്ളിയാഴ്ചയത്തെ ജുമു അ നിസ്‌ക്കാര സമയത്തില്‍ മാറ്റം വരുത്തിയാണ് മഹ്ലി ഹിന്ദു മുസ്ലീം സമുദായങ്ങളുടെ ഹൃദയം കവര്‍ന്നത്. മറ്റ് മസ്ജിദുകളിലെ ഇമാമുമാരും സമാനമായ സമയ ക്രമീകരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് മഹ്ലി. ഒരു മണിക്കൂറോ അര മണിക്കൂറോ മുന്നോട്ടോ പിന്നോട്ടോ നിസ്‌ക്കാര സമയത്തെ ക്രമീകരിച്ചാല്‍ ഹോളി ഘോഷയാത്ര തടസം കൂടാതെ മുന്നോട്ടു പോകും. അതാത് സ്ഥലങ്ങളിലെ ഘോഷയാത്ര സമയത്തിന് അനുസൃതമായി നിസ്‌ക്കാര സമയത്തിലും മാറ്റം വരുത്തിയാല്‍ അത് എല്ലാവര്‍ക്കും സൗകര്യപ്രദമായിരിക്കുമെന്നും മഹ്ലി പറഞ്ഞു.
ജുമു അ നിസ്‌ക്കാരം 1.45ന് നടത്താനാണ് മഹ്ലി തീരുമാനിച്ചിരിക്കുന്നത്. നിസ്‌ക്കാരത്തിനായി പോകുന്നവരുടെ ദേഹത്തേയ്ക്ക് ഹോളി ഛായങ്ങള്‍ വീഴുന്നത് പലയിടത്തും സംഘര്‍ഷത്തിന് ഇടയാക്കാറുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും മഹ്ലി വ്യക്തമാക്കി.
അസിഫി മസ്ജിദിലെ ഷിയ ഇമാം മൗലാന കല്‍ബെ ജവാദും സമാനമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് മഹ്ലി പറഞ്ഞു. പതിവായി ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന നിസ്‌ക്കാരം 12.20നാണ് ക്രമീകരിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The cleric said that Shia scholar Maulana Kalbe Jawwad has also decided to shift the prayer timings at the Asifi mosque where it will be held this time at 1 pm instead of 12.20 pm.
Keywords: Holi, Namaz timings, Muslims

Powered by Info News For You

Comments
Post a Comment