ട്രാഫിക് പരിഷ്‌കരണം താറുമാറായി; ഗതാഗതകുരുക്ക് രൂക്ഷം

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.03.2018) ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണം താറുമാറായി. കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡില്‍  ഹൊസ്ദുര്‍ഗ് മുതല്‍ ഇഖ്ബാല്‍ ജംഗ്ഷന്‍ വരെയാണ് ഗതാഗതക്കുരുക്ക് അതീവ രൂക്ഷമായത്.

കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും ആരംഭിക്കുന്ന കെഎസ്ടിപി പാതയിലൂടെ ഗതാഗതം ആരംഭിച്ചതോടെ ദേശീയപാതയിലൂടെയുള്ള വലിയ ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി വരാന്‍ തുടങ്ങിയതോടെയാണ് ഗതാഗത തടസ്സം രൂക്ഷമായത്. ഇതേ തുടര്‍ന്നായിരുന്നു നഗരസഭയും പോലീസും കാഞ്ഞങ്ങാട് ടൗണില്‍ ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടുത്തിയത്.

ഓട്ടോറിക്ഷകള്‍ നിശ്ചിത സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നും അതോടൊപ്പം തന്നെ കാസര്‍കോട്, നീലേശ്വരം ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
തുടക്കത്തില്‍ ഗതാഗത പരിഷ്‌കാരം കാര്യക്ഷമമായിരുന്നുവെങ്കിലും പിന്നീട് എല്ലാം തകിടം മറിയുകയായിരുന്നു. ഇപ്പോഴാകട്ടെ ബസുകളും ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങളും തലങ്ങും വിലങ്ങും പാര്‍ക്കു ചെയ്യുന്നതു മൂലം നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുകയാണ്.

ഇതോടൊപ്പം തന്നെയാണ് ചരക്കു കയറ്റിയുള്ള നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തിലെ ദേശീയപാതയില്‍ നിന്നും കെഎസ്ടിപി പാത വഴി നഗരത്തിലൂടെ മംഗളൂരു  ഭാഗത്തേക്ക് കടന്നു പോകുന്നത്. ഈ വന്‍കിട വാഹനങ്ങള്‍ നഗരത്തിലെത്തുമ്പോള്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകുകയാണ്.

തിങ്കളാഴ്ച തിമര്‍ത്തു പെയ്ത മഴയില്‍ നഗരം വെള്ളക്കെട്ടിലമര്‍ന്നതോടെ വാഹനങ്ങളില്‍ കയറാന്‍ പോലുമാകാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Kanhangad-town, Traffic-block, Traffic Block in Kanhangad town
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?