പന്തയത്തില്‍ തോറ്റതിന്റെ ബാക്കി! രക്തത്തിന് പകരം ചുവന്ന പഴച്ചാറൊഴുക്കി; 'കൊല്ലപ്പെട്ട' വീഡിയോ ഫേസ്ബുക്കിലിട്ടു; വീഡിയോക്ക് പതിനായിരത്തിലേറെ ഷെയര്‍; മൃതദേഹം തപ്പിയിറങ്ങിയ പോലീസ് കണ്ടത് ജീവനുള്ളയാളെ
ഢാക്ക(ബംഗ്ലാദേശ്): (www.kvartha.com 28.03.2018) അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന് കേട്ടിട്ടുണ്ട്. പന്തയത്തില്‍ തോറ്റാലോ? ബംഗ്ലാദേശില്‍ പന്തയത്തില്‍ തോറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം 'കൊലപാതക' വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢിയാക്കിയതിനാണ് അറസ്റ്റ്. അദെല്‍ ഷിഖ്ദര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യ ബംഗ്ലാദേശ് നിദാഹാസ് ട്രോഫി ഫൈനല്‍ മല്‍സരത്തിലാണ് ഇയാള്‍ ബംഗ്ലാദേശിന് അനുകൂലമായി പന്തയം വെച്ചത്. മല്‍സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയോട് തോറ്റിരുന്നു. 150,000 ടാക്കയായിരുന്നു ബെറ്റ് തുക.
മാര്‍ച്ച് 18നായിരുന്നു മല്‍സരം. പന്തയത്തില്‍ തോറ്റതോടെ അദെല്‍ ഒരു സംവിധായകനുമായി ചേര്‍ന്ന് 'കൊലപാതക ദൃശ്യങ്ങള്‍ ആവിഷ്‌കരിച്ചു. അദെലിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി വീഡിworldയോയിലുണ്ട്. ഒരാള്‍ അദെലിന്റെ കഴുത്തറുക്കുമ്പോള്‍ രണ്ടാമന്‍ അദെലിനെ പിടിച്ചുവെയ്ക്കുന്നു. ഈ വീഡിയോ അദെല്‍ തന്നെ വ്യാജ പേരില്‍ പന്തയത്തില്‍ ജയിച്ചയാള്‍ക്ക് അയച്ചുകൊടുത്തു. വീഡിയോയില്‍ രക്തത്തിന് പകരം ചുവന്ന പഴച്ചാറായിരുന്നു ഉപയോഗിച്ചത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തുകയും വൈറലാവുകയും ചെയ്തു. പതിനായിരത്തിലേറെ പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. ഇതോടെ പോലീസ് ഈ കേസുമായി മുന്നോട്ടുപോയി. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു പോലീസ്. ഇതിനിടയില്‍ അന്വേഷണം മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റിലേയ്ക്കും സംവിധായകനിലേയ്ക്കും നീങ്ങി. ഇവരുടെ മൊഴില്‍ നിന്നും സത്യമറിഞ്ഞ പോലീസ് അദെലിനെ കൈയോടെ അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: They used red fruit juice syrup as fake blood on his body while photos of a slit throat were shared on social media.
Keywords: World, Murder, Fake

Powered by Info News For You

Comments
Post a Comment