ഉപതിരഞ്ഞെടുപ്പ് പരാജയം; യോഗി ആദിത്യനാഥിനെ പരിഹസിച്ച് സിദ്ധരാമയ്യ
ബംഗലൂരു: (www.kvartha.com 15.03.2018) വികസനത്തെ കുറിച്ച് കര്‍ണാടക സര്‍ക്കാരിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ലാസെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. യുപി ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം സംഭവിച്ചതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പരിഹാസം. തിരഞ്ഞെടുപ്പില്‍ വിജയം വരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും സിദ്ധരാമയ്യ അനുമോദിച്ചു.
യുപി മുഖ്യനും ഉപമുഖ്യനും കൈയടക്കിയിരുന്ന രണ്ട് സീറ്റുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. എസ് പിക്കും ബി എസ് പിക്കും അഭിനന്ദനം. ബിജെപി രഹിത പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാല്‍ വിജയം നേടാനാകുമെന്നും രാമയ്യ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തിയ സമയത്താണ് യുപി മുഖ്യനും കര്‍ണാടക മുഖ്യനും തമ്മില്‍ വാക്കുകള്‍ കൊണ്ട് കൊമ്പ് കോര്‍ക്കുന്നത്. തുടര്‍ന്ന് പോരാട്ടം ട്വിറ്ററിലേയ്ക്ക് വഴിമാറിയിരുന്നു.
ബുധനാഴ്ച യുപി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഗോരഖ്പുരില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് പ്രവീണ്‍ നിഷാദിന് 21,961 വോട്ടുകള്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഫുല്പുരിലാകട്ടെ എസ് പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലിന് 59,460 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യോഗി ആദിത്യനാഥിന്റേയും കേശവ് പ്രസാദ് മൗര്യയുടേയും മണ്ഡലങ്ങളായിരുന്നു ഗോരഖ്പൂരും ഫുല്‍ പൂരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The rounds of attacks and counterattacks between the Karnataka CM and his counterpart in UP are not new. Adityanath during his two visits to poll-bound Karnataka had targeted Siddaramaiah over the development in the state.
Keywords: National, Politics, Karnataka

Powered by Info News For You

Comments
Post a Comment