മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ റെക്ടറായ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു; കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം

കൊച്ചി: (www.kvartha.com 01.03.2018) മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ റെക്ടറായ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. ഫാ.സേവ്യര്‍ തേലക്കാടി (52)നെയാണ് കപ്യാര്‍ ജോണി ആക്രമിച്ചത്. വൈദികനെ കുത്തിയ ശേഷം കാട്ടിലേക്ക് കടന്ന ജോണിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. വൈദികന്റെ മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ് ളവര്‍ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമാണെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ കപ്യാര്‍ക്കെതിരെ വൈദികന്‍ അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം കൊലയ്ക്ക് പ്രേരിപ്പിച്ചത്. ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന്റെ വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. മൂന്ന് മാസം മുമ്പ് ജോണിയെ കപ്യാര്‍ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടിരുന്നു. ജോലിയില്‍ തന്നെ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അച്ചനെ സമീപിക്കുകയായിരുന്നു.

Rector stabbed to death by sexton in Malayattoor Church, Kochi, News, Local-News, Murder case, Crime, Criminal Case, Police, Hospital, Treatment, Kerala

തുടര്‍ന്ന് അച്ചനുമായി വാക്കു തര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ ജോണി അച്ചനെ കുത്തുകയുമായിരുന്നു.  വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. കുരിശുമലയിലെ ആറാം സ്ഥലത്ത് വെച്ചാണ് കുത്തേറ്റത്. കാലിലാണ് കുത്തേറ്റത്. കാലിന് കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചത്. ഇടതു തുടയിലെ പ്രധാന രക്തക്കുഴല്‍ തകര്‍ന്നതാണ് മരണത്തിന് ഇടയാക്കിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് അച്ചന്‍.

കൊച്ചി ചേരാനല്ലൂര്‍ സ്വദേശിയാണ് ഫാ. സേവ്യര്‍ തേലക്കാട്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ വരുന്നതാണ് മലയാറ്റൂര്‍ കുരിശുമുടി പള്ളി. പ്രമുഖ തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി.

പൗലോസ്, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. മാളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rector stabbed to death by sexton in Malayattoor Church, Kochi, News, Local-News, Murder case, Crime, Criminal Case, Police, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?