ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാനാകില്ല, പകരം പണം നല്‍കാം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: (www.kvartha.com 08.03.2018) ആന്ധ്രപ്രദേശിന് പ്രത്യേക പദവിക്ക് സമാനമായ കേന്ദ്രവിഹിതം നല്‍കാമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

എന്താണ് ഈ പ്രത്യേക പദവി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സാധാരണഗതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഈ പദവി നല്‍കാറുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നു. പ്രത്യേക പദവി സംസ്ഥാനങ്ങളിലെ പദ്ധതികള്‍ക്ക് സാധാരണ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ആന്ധ്രയെ പ്രത്യേക പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പണം നല്‍കാമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

National, Andhra Pradesh, Arun Jaitely

വിഭജനത്തിന് ആന്ധ്രയ്ക്ക് സമ്മതമില്ലായിരുന്നു. തെലങ്കാന വിഭജനം ആഗ്രഹിച്ചിരുന്ന്. വിഭവശേഷിയുടെ കാര്യത്തില്‍ നഷ്ടമുണ്ടായത് ആന്ധ്രയ്ക്കാണ്. വാക്കുപറഞ്ഞതുപോലെ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമായിരുന്നു. എന്നാല്‍ പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് പ്രത്യേക പാക്കേജ് പദവിയാണ് ഇപ്പോള്‍ ആന്ധ്രയ്ക്ക് നല്‍കാനാവുകയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയില്ലെങ്കില്‍ എന്‍ഡി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍ വലിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്നാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Earlier on Wednesday,  Andhra Pradesh Chief Minister N Chandrababu Naidu had indicated that the Telugu Desam would take a "right decision at the right time", amid speculation that the party may pull out of the Narendra Modi government.

Keywords: National, Andhra Pradesh, Arun Jaitely 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?