കൊടിമരം നാട്ടുന്നതിനിടെ വൈദുതിലൈനില്‍മുട്ടി: ആര്‍.എസ്.എസ് പ്രവര്‍ത്തകന് ദാരുണാന്ത്യം
റാഞ്ചി (www.evisionnews.co): കൊടിമരം നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ആര്‍.എസ്.എസ് പ്രവര്‍ത്തകന് ദാരുണാന്ത്യം. നാലു പേര്‍ക്ക് പരുക്കേറ്റു. റാഞ്ചിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിപുല്‍ സിംഗ് ആണ് മരിച്ചത്. ഇയാളും മറ്റ് ആറു പേരും ചേര്‍ന്ന് അര്‍ഗോര ചൗകില്‍ ആര്‍.എസ്.എസിന്റെ പതാകയേന്തുന്ന കൊടിമരം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെയാണ് അബദ്ധത്തില്‍ ഇരുമ്ബ് കൊടിമരം അതുവഴി കടന്നുപോയ ഹൈപവര്‍ വൈദ്യുതി ലൈനില്‍ തട്ടിയത്.
മാര്‍ച്ച് 25ന് റാഞ്ചിയില്‍ നടക്കുന്ന രാം നവമിക്ക് മുന്നോടിയായാണ് കൊടിമരം സ്ഥാപിച്ചത്. മാര്‍ച്ച് 18ന് ആരംഭിക്കുന്ന നവവത്ര ആഘോഷം 25നാണ് സമാപിക്കുന്നത്. വൈദ്യുതി പ്രവാഹത്തില്‍ കത്തിക്കരിഞ്ഞ വിപുല്‍ സിംഗ് ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചിരുന്നു. മറ്റുനാലു പേരില്‍ മൂന്നുപേര്‍ ഒരുസ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Powered by Info News For You

Comments
Post a Comment