സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു: നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍; മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ട്ടമായേക്കും

റിയാദ്: (www.kvartha.com 26.03.2018) സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍. മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ട്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്നു രേഖപ്പെടുത്തണം എന്ന് പുതിയനിയമ ഭേതഗതിയില്‍ പറയുന്നു.

എന്നാല്‍ 2005 നു മുമ്പു കോഴ്‌സ് പൂര്‍ത്തിയായ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇതു രേഖപ്പെടുത്തിട്ടില്ല. ഇവരെയാണു പുതിയ നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ നിയമം പ്രശ്‌നമാകും. ഇതോടെ 2005 നു മുമ്പ് ജോലിക്കു കയറിയ നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടേണ്ടിവരും.

 Saudi nationalization in nursing sector, Riyadh, News, Nurse, Report, Health, Health & Fitness, Hospital, Threatened, Gulf, World, Saudi Arabia

സൗദി മന്ത്രാലയം ഈ നിയമത്തില്‍ ഉറച്ചു നിന്നാല്‍ പിരിച്ചു വിടേണ്ടി വരും എന്ന മുന്നറിയിപ്പു നഴ്‌സുമാര്‍ക്ക് ആശുപത്രി അധികൃതര്‍ ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു. സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുമായാണു മലയാളി നഴ്‌സുമാര്‍ സൗദിയില്‍ ജോലി ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കു ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

നിതാഖത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സംഭവത്തില്‍ മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്കു നിവേദനം നല്‍കി. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇടപെടണം എന്നാണ് ഇവരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi nationalization in nursing sector, Riyadh, News, Nurse, Report, Health, Health & Fitness, Hospital, Threatened, Gulf, World, Saudi Arabia.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?