വാട്‌സ് ആപ്പില്‍ ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞാലും കൈവിട്ട സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം

കൊച്ചി: (www.kvartha.com 04.03.2018) വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി ഉയര്‍ത്തുന്നു. നിലവില്‍ ഏഴ് മിനിറ്റാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള പരിധി. എന്നാല്‍ ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റായി ഉയര്‍ത്താനാണ് തീരുമാനം.

WhatsApp to soon let you delete messages for everyone even after one hour, Kochi, News, Message, Technology, Kerala

കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. അബദ്ധത്തില്‍ അയച്ചു പോകുന്ന സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ എന്ന ആവശ്യം ഏറെ നാളായി ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഉപഭോക്താക്കളുടെ ഈ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. അബദ്ധത്തിലയച്ചു പോകുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, കുറിപ്പ് എന്നിവ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന ഓപ്ഷനിലൂടെ കളയാം.

Keywords: WhatsApp to soon let you delete messages for everyone even after one hour, Kochi, News, Message, Technology, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?