ദമ്പതികള്‍ക്കൊപ്പം കൊച്ചിയിലെത്തിയ പൂച്ചയെ ജിദ്ദയിലേക്ക് തിരിച്ചയച്ചു; പൂച്ചയെ കണ്ടെത്തിയത് കസ്റ്റംസ് പരിശോധനയില്‍
കൊച്ചി: (www.kvartha.com 05.03.2018) ദമ്പതികള്‍ക്കൊപ്പം കൊച്ചിയിലെത്തിയ പൂച്ചയെ ജിദ്ദയിലേക്ക് തിരിച്ചയച്ചു. ഗള്‍ഫില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്കൊപ്പം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പൂച്ചയ്ക്ക് യാത്രാനുമതിയില്ലാത്തതിനെ തുടര്‍ന്നാണ് ജിദ്ദയിലേക്ക് തിരിച്ചയച്ചത്. ദമ്പതികളുടെ സുഹൃത്തിനൊപ്പമാണ് പൂച്ചയെ തിരിച്ചയച്ചത്. അനുമതിയില്ലാതെ പൂച്ചയെ കൊണ്ടുവന്ന ദമ്പതികള്‍ക്ക് പിഴയും അടക്കേണ്ടിവന്നു.
മാര്‍ച്ച് രണ്ടിനാണ് ജിദ്ദയില്‍ നിന്നെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പൂച്ചയെ ഒപ്പം കൊണ്ടുവന്നത്. എന്നാല്‍ കസ്റ്റംസ് പരിശോധനയില്‍ പൂച്ചയെ കണ്ടെത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിദേശത്തുനിന്ന് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് അനുമതിയില്ല. അതുകൊണ്ട് തന്നെ തിരിച്ചയക്കേണ്ടി വന്നുവെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.
മാത്രമല്ല, പൂച്ചയെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകളും ദമ്പതികളുടെ പക്കലുണ്ടായിരുന്നില്ല. അതുകൊണ്ട് പൂച്ചയെ തിരികെ കൊണ്ടുപോകാന്‍ സൗദി എയര്‍ലൈന്‍സിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാന്‍ സ്വദേശത്തുനിന്നുള്ള ആരോഗ്യസര്‍ട്ടിഫിക്കറ്റും പകര്‍ച്ചവ്യാധികളും മറ്റുമില്ലെന്ന് കാട്ടിയുള്ള ഇവിടെ നിന്നുള്ള പരിശോധനാ രേഖയും വേണം.
എന്നാല്‍ കൊച്ചി വിമാനത്താവളത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ അത്തരം പരിശോധനാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡെല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ മാത്രമാണ് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാന്‍ അനുമതിയുള്ളത്. ഇവിടങ്ങളില്‍ മാത്രമാണ് മൃഗങ്ങളിലെ പകര്‍ച്ചവ്യാധി പരിശോധനാ സംവിധാനമുള്ളൂവെന്നും സുമിത് കുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian Couple's Cat Seized At Kochi Airport, Airline Asked To Send It Back, Kochi, News, Couples, Friends, Airport, Treatment, Kerala.

Powered by Info News For You

Comments
Post a Comment