മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് മന്ത്രി കൈമാറി

 
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പൂത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രഖ്യാപനവും മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.സമ്പൂര്‍ണ ഗുണമേന്മ സംവിധാനം ഫലപ്രദമായി നടപ്പിലാക്കി പൊതുജനങ്ങള്‍ക്ക് മികച്ച ആതുരശുശ്രൂഷയും പൊതുജനാരോഗ്യ സേവനങ്ങളും നല്‍കി ജനസൗഹൃദമാക്കി മാറ്റിയതിനാണ് ഐ.എസ്.ഒ സര്‍ട്ടഫിക്കറ്റിന് മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം അര്‍ഹമായത്. ഈസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂര്‍. പുരസ്‌കാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?