കണ്ണൂരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറി: ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്


കണ്ണൂര്‍ (www.evisionnews.co): സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറി ഒരു കുട്ടി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെരിങ്ങോം സ്വദേശി ദേവനന്ദയാണ് (13) മരിച്ചത്. അഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ചെറുപുഴയില്‍ വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ചെറുപുഴ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അതിവേഗതയിലെത്തിയ വാന്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നിലഗുരുതരമാണ്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?