ആതിരമല ഇടിച്ചു നിരത്തുന്നതായി പരാതി, പിന്നില്‍ സിപിഎം ഉന്നതര്‍, ഭരണത്തണലില്‍ നടപടിയെടുക്കാന്‍ അറച്ച് ഉദ്യോഗസ്ഥര്‍

പന്തളം:(www.kvartha.com 26/03/2018) പന്തളം നഗരസഭയിലെ കുരമ്പാല ഭാഗത്തുള്ള ആതിരമല ഇടിച്ചു നിരത്തുന്നതായി പരാതി. സിപിഎമ്മിന്റെ ഉന്നതന്മാരുടെ ഒത്താശയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരായ കോണ്‍ട്രാക്ടര്‍മാരുടെ നേതൃത്വത്തില്‍ പാരിസ്ഥിതികമായി എറെ പ്രത്യേകതകളും പൈതൃകപ്രാധാന്യവുമുള്ള ഈ പ്രദേശത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. കുരമ്പാലയുടെ തെക്ക് നൂറുമീറ്ററിലേറെ ഉയരത്തിലുള്ള പ്രദേശമാണ് ആതിരമല. പന്തളം നഗരസഭയിലെ 16, 17 ഡിവിഷനുകളിലായി രണ്ടായിരത്തഞ്ഞൂറിലറെ ജനങ്ങളുടെ ആവാസ കേന്ദ്രവും കൂടിയാണിവിടം.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങനാട് വില്ലേജ് പരിധിയിലുള്ള പള്ളിവേലിക്കല്‍ ഭാഗവും ആതിരമലയിലുള്‍പ്പെടുന്നതാണ്. പന്തളത്തിന്റെ മാത്രമല്ല ഒരു പരിധിവരെ പള്ളിക്കല്‍, അടൂര്‍ എന്നീ പ്രദേശങ്ങളുടെയും പരിസ്ഥിതിയെ സന്തുലിതമായി നിര്‍ത്തുന്നതില്‍ ആതിരമല ഏറെ പങ്കു വഹിക്കുന്നുണ്ട്. ഈ മലയാണ് സിപിഎംകാരനായ കോണ്‍ട്രാക്ടറുടെ ഇഷ്ടികക്കളത്തിലേക്കുള്ള മണ്ണെന്ന മറവില്‍ മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചു നിരത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി യഥാര്‍ത്ഥ പാസ്സുമായി തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വ്യാജപാസ്സുകളും ഭരണക്കാരുടെ സഹാത്തോടെ തയ്യാറാക്കി ഉപയോഗിക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.

 News, Kasaragod, Kerala, Complaint, Panthalam, Land mining issue in Athiramala


മുമ്പ് സംഘപരിവാര്‍ സംഘടനകള്‍ മണ്ണെടുപ്പു തടഞ്ഞതോടെ കുറേക്കാലത്തേക്കു മണ്ണെടുപ്പു നിര്‍ത്തി വച്ചിരുന്നതുമാണ്. അതാണ് ഇപ്പോള്‍ പൂര്‍വ്വാധികം ശക്തമായി പുനരാരംഭിച്ചിരിക്കുന്നത്. പല വീടുകളുടെയും സമീപത്തുനിന്നും മണ്ണെടുത്തതോടെ ഈ വീടുകളുടെ മുകളിലേക്ക് ഏതു നിമിഷവും മണ്ണിടിഞ്ഞു വീണ് വന്‍ ദുരന്തമുണ്ടാകാനുള്ള സാദ്ധ്യതയും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ജില്ലയിലെ സിപിഎമ്മിന്റെ ചില ഉന്നത നേതാക്കള്‍ക്കൊക്കെ ലക്ഷങ്ങള്‍ നല്കിയിട്ടുണ്ടെന്നാണ് മണ്ണെടുപ്പുകാരുമായി ബന്ധപ്പെട്ടവര്‍ രഹസ്യമായി പറയുന്നത്. പന്തളം നഗരസഭയുടെ ഭരണവും എല്‍ഡിഎഫിനാണ്.

പന്തളം നഗരസഭ 16-ാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ രമണന്റെ വീടിനു തൊട്ടടുത്താണ് ഇപ്പോള്‍ വ്യാപകമായ മണ്ണെടുപ്പു നടക്കുന്നത്. മണ്ണെടുപ്പു തടയണമെന്ന് പ്രദേശവാസികള്‍ അദ്ദേഹത്തോടാവശ്യപ്പെട്ടെങ്കിലും അവര്‍ മണ്ണെടുത്തോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ്സുകാരനായ കൗണ്‍സിലര്‍ സ്വീകരിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെ, കോണ്‍ഗ്രസ്സുകാരെയും മണ്ണുമാഫിയ പണംകൊടുത്തു വശത്താക്കിയതായാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ജനങ്ങള്‍ പറയുന്നു.

ഇത്രയും ഉയര്‍ന്ന പ്രദേശമാണെങ്കിലും വാസത്തിനും കൃഷിയ്ക്കും ഏറെ യോഗ്യവും ജലസമൃദ്ധവുമാണ് ഇവിടം. പ്രദേശത്തെ ഒന്നടങ്കം മരുഭൂമിക്കു സമാനമാക്കുന്ന മണ്ണെടുപ്പിനെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും തയ്യാറകുന്നില്ല. ഇതും സിപിഎമ്മിന്റെ സമ്മര്‍ദ്ദം കാരണമാണെന്നാണ് ജനവിശ്വാസം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Complaint, Panthalam, Land mining issue in Athiramala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?