പേപ്പട്ടിയുടെ കടിയേറ്റ് ഏഴു പേര്‍ ആശുപത്രിയില്‍; കടിച്ച പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഉപ്പള: (www.kasargodvartha.com 26.03.2018) പേപ്പട്ടിയുടെ കടിയേറ്റ് പരിക്കുകളോടെ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള ടൗണിലും പരിസരങ്ങളിലുമായി തിങ്കളാഴ്ച രാവിലെയാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റത്. ഇവരില്‍ നാലു പേരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിലും രണ്ട് പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സോണിയ(25), ഉപ്പളയില്‍ 45 വര്‍ഷമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി റോസി(60), വിദ്യാര്‍ത്ഥിയായ മൂസ അഷറഫ് (14), അബ്ദുര്‍ റഹ് മാന്‍ (8), അബ് ദുല്ല (29) എന്നിവര്‍ അടക്കം ഏഴ് പേര്‍ക്കാണ് ഭ്രാന്തന്‍ നായയുടെ കടിയേറ്റത്.

Uppala, kasaragod, Kerala, News, Hospital, Dog bite, Natives, Injured, 7 hospitalized after dog bite.

വികൃത ശബ്ദത്തില്‍ മുരണ്ടുകൊണ്ട് പാഞ്ഞടുത്ത നായ കണ്ണില്‍
കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. എന്നിട്ടും കലിയടങ്ങാതെ തലങ്ങും വിലങ്ങും ഓടുകയും നിലത്തുവീണ് ഉരുളുകയും ചെയ്ത നായ വീണ്ടും ഉപദ്രവം തുടര്‍ന്നുകൊണ്ടിരിക്കെ നാട്ടുകാര്‍ തല്ലിക്കൊന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, kasaragod, Kerala, News, Hospital, Dog bite, Natives, Injured, 7 hospitalized after dog bite.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?