നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി, വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും നടി

കൊച്ചി : (www.kvartha.com 14.03.2018) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. എറണാകുളം സെഷന്‍സ് കോടതിയിലാണ് ഹാജരായിരിക്കുന്നത്.

അതിനിടെ ദിലീപ് അവധിക്ക് അപേക്ഷ നല്‍കിയേക്കുമെന്നും വിവരമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ഇത്. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് അടക്കമുള്ള മറ്റു നടപടിക്രമങ്ങള്‍ മറ്റൊരു ദിവസമായിരിക്കും. മധ്യവേനല്‍ അവധിക്കു ശേഷം വിചാരണ തുടരാനാണ് സാധ്യത.

 Actor Dileep appears in court for trial in actress attack case, Kochi, News, Trending, Ernakulam, Court, Application, Actress, Jail, Dileep, Cinema, Entertainment, Kerala.

പള്‍സര്‍ സുനി അടക്കം ജയിലില്‍ ഉണ്ടായിരുന്ന ആറ് പ്രതികളെയും പോലീസ് കോടതിയില്‍ ഹാജരാക്കി. ജാമ്യത്തില്‍ കഴിയുന്നവരും കോടതിയില്‍ എത്തിയിട്ടുണ്ട്. രാവിലെ പത്തു മണിയോടെയാണ് ദിലീപ് കോടതിയില്‍ എത്തിയത്. കേസ് വിചാരണയ്ക്ക് വിളിച്ച ആദ്യഘട്ടത്തില്‍ തന്നെ ദിലീപ് നേരിട്ട് കോടതിയില്‍ എത്തി.

കേസില്‍ ആദ്യമായാണ് ദിലീപും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും നേര്‍ക്കു നേര്‍ കാണുന്നത്. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് ദിലീപ് തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. ആ നിലപാടില്‍ ഇതുവരെ മാറ്റവും വരുത്തിയിട്ടില്ല. എന്നാല്‍ ദിലീപ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പള്‍സറിന്റെ വാദം.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നും അതുവരെ വിചാരണ പാടില്ലെന്നുമാണ് ദിലീപ് കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് രേഖകള്‍ ദിലീപിന് നല്‍കുന്നതിന് സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.

അതേസമയം വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും, അതിവേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ നടി പറയുന്നു.

2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഫെബ്രുവരി 21ന് ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും പോലീസ് എറണാകുളം ജില്ലാ കോടതിയിലെ കോടതി മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു.

നടിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയശേഷം കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്നാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.

12 പ്രതികളുള്ള കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹ ബന്ധം തകരാന്‍ കാരണം യുവനടിയാണെന്നതിനാല്‍ ദിലീപിന് ഇവരോട് പകയുണ്ടെന്നും അശ്ലീലദൃശ്യം പകര്‍ത്താന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വിചാരണയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ദൃശ്യം പകര്‍ത്തിയ മൊബൈലും മെമ്മറികാര്‍ഡും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

പ്രതികള്‍

1. വേങ്ങൂര്‍ എലമ്പക്കാമ്പള്ളി നെടുവേലിക്കുടിയില്‍ പള്‍സര്‍ സുനി

2. കൊരട്ടി തിരുമുടിക്കുന്ന് പൗവ്വത്തുശ്ശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി

3. തമ്മനം മണപ്പാട്ടിപറമ്പില്‍ മണികണ്ഠന്‍

4. കതിരൂര്‍ മംഗലശേരി വി.പി. വിജേഷ്

5. ഇടപ്പള്ളി കുന്നുമ്പുറം പാലിക്കാമ്പറമ്പില്‍ വടിവാള്‍ സലിം എന്ന സലിം

6. തിരുവല്ല പെരിങ്ങറ പഴയ നിലത്തില്‍ പ്രദീപ്

7. കണ്ണൂര്‍ ഇരിട്ടി പൂപ്പള്ളിയില്‍ ചാര്‍ലി തോമസ്

8. ചലച്ചിത്ര നടനും ആലുവ സ്വദേശിയുമായ നടന്‍ ദിലീപ്

9. പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹ ഭവനില്‍ മേസ്തിരി സനില്‍ എന്ന സനില്‍കുമാര്‍

10. കാക്കനാട് ചെമ്പുമുക്ക് കുന്നത്തു വീട്ടില്‍ വിഷ്ണു

11. ആലുവ ചുണങ്ങുംവേലി ചെറുപറമ്പില്‍ അഡ്വ. പ്രദീഷ് ചാക്കോ

12. എറണാകുളം ബ്രോഡ്‌വേയില്‍ പാതപ്‌ളാക്കല്‍ അഡ്വ. രാജു ജോസഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Dileep appears in court for trial in actress attack case, Kochi, News, Trending, Ernakulam, Court, Application, Actress, Jail, Dileep, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?