മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
കുമ്പള: (www.kasargodvartha.com 29.03.2018) മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. യു.പി സ്വദേശികളും മൊഗ്രാല്‍പുത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ മുഹമ്മദ് ഹുസൈന്‍ ( 19), ഇസ്‌റാഹീല്‍ (22) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ മൊഗ്രാല്‍ കൊപ്പളത്താണ് അപകടം സംഭവിച്ചത്. കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടം ഉണ്ടായത്.
യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും യുവാക്കള്‍ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തേപ്പ് തൊഴിലാളികളാണ് മരിച്ച യുവാക്കളെന്നാണ് വിവരം.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Train, Mobile Phone, Police, General-hospital, Kumbala, 2 dies after train hits
< !- START disable copy paste -->വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ മൊഗ്രാല്‍ കൊപ്പളത്താണ് അപകടം സംഭവിച്ചത്. കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടം ഉണ്ടായത്.
യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും യുവാക്കള്‍ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തേപ്പ് തൊഴിലാളികളാണ് മരിച്ച യുവാക്കളെന്നാണ് വിവരം.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Train, Mobile Phone, Police, General-hospital, Kumbala, 2 dies after train hits
Powered by Info News For You

Comments
Post a Comment