കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുമായ ടി ആര്‍ ചന്ദ്രദത്ത് അന്തരിച്ചു
തൃശൂര്‍: (www.kvartha.com 20.03.2018) കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുമായ ടി ആര്‍ ചന്ദ്രദത്ത് (75) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തൃപ്രയാര്‍ ശ്രീരാമ ഗവ: പോളിടെക്‌നിക് കോളജ് മുന്‍ അധ്യാപകനായിരുന്നു. കാന്‍സറടക്കമുള്ള രോഗങ്ങള്‍ ബാധിച്ചിരുന്ന ചന്ദ്രദത്ത്, എല്ലാ അവശതകളെയും വെല്ലുവിളിച്ചാണു ജീവിച്ചിരുന്നത്. മൃതദേഹം 12 മണിവരെ തളിക്കുളത്തും അതിനുശേഷം നാലുമണിവരെ കോസ്റ്റ്‌ഫോര്‍ഡിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജിനു വിട്ടുകൊടുക്കും.
തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന തണ്ടയാന്‍ വീട്ടില്‍ ടി.കെ.രാമന്റേയും ഇ.ആര്‍.കുഞ്ഞിപ്പെണ്ണിന്റെയും മൂത്ത മകനായാണ് ചന്ദ്രദത്ത് ജനിച്ചത്. വലപ്പാട് ഗവ. ഹൈസ്‌കൂളിലായിരുന്നു എസ്.എസ്.എല്‍.സി വരെ പഠിച്ചത്. തുടര്‍ന്ന് തൃപ്രയാര്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ നിന്ന് ഡിപ്ലോമ നേടി. പഠനം പൂര്‍ത്തിയായ ഉടനെ റെയില്‍വേയില്‍ ജോലി തരപ്പെട്ടുവെങ്കിലും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനാണ് എന്നത് പോലീസ് വെരിഫിക്കേഷനില്‍ ഒരു അയോഗ്യതയാവുകയും ആ ജോലി നഷ്ടമാവുകയും ചെയ്തു.
സ്‌കൂളിലെ പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എ.ഐ.എസ്.എഫിന്റെ മാതൃസംഘടനയായ മലബാര്‍ ഐക്യ വിദ്യാര്‍ത്ഥി സംഘടനയുടെ നാട്ടിക മേഖല സെക്രട്ടറിയായിരുന്നു. വലപ്പാട് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് വിമോചന സമരം നടക്കുന്നത്. അന്ന് ആയിരത്തിലേറെ കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയത്തില്‍ നൂറോളം പേര്‍ മാത്രമാണ് വിമോചന സമരത്തിന് എതിരായി രംഗത്തുണ്ടായിരുന്നത്.
അവരുടെ നേതാവായിരുന്നു ചന്ദ്രദത്ത്. ഒരുദിവസം സ്‌കൂളില്‍ വിമോചന സമരത്തിന് എതിരായി യോഗം നടത്തുന്നതിനിടെ സമരാനുകൂലികള്‍ യോഗത്തില്‍ പങ്കെടുത്തവരെ ആക്രമിച്ചു. വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. മര്‍ദനമേറ്റു നിലത്തുവീണ ചന്ദ്രദത്തിനെ ഒരു ഗ്ലാസ് വെള്ളവുമായി ഓടിയെത്തി പിടിച്ചെഴുന്നേല്‍പ്പിച്ചത് സഹപാഠിയായിരുന്ന പത്മാവതിയാണ്. പിന്നീട് ഇരുപതാം വയസില്‍ പത്മാവതി ചന്ദ്രദത്തിന്റെ ഭാര്യയായി.
1964ലെ പിളര്‍പ്പിനു മുന്‍പുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുണ്ടായിരുന്ന ചന്ദ്രദത്ത്, പിതാവ് പാര്‍ട്ടി വിട്ടിട്ടും സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. താല്‍ക്കാലിക ജോലിക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തനവും തുടര്‍ന്ന ചന്ദ്രദത്ത് 1972ല്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി. അതോടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നു മാറിനിന്നു.
1969 മുതല്‍ 1972 വരെ സിപിഎം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ പത്മാവതിക്കും പോളിടെക്‌നിക് അധ്യാപികയായി ജോലി ലഭിച്ചു. 1998ല്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍നിന്നു വിരമിച്ചു. ഹിരണ്‍ ദത്ത്, നിരണ്‍ ദത്ത് എന്നിവരാണു മക്കള്‍. ഇരുവരും വിദേശത്താണ്.
പ്രശസ്ത വാസ്തുശില്പി ലാറി ബേക്കര്‍, ഡോ. കെ.എന്‍.രാജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ 1985ല്‍ കോസ്റ്റ് ഫോര്‍ഡിന് (സെന്റര്‍ ഒഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ്) തൃശൂരില്‍ തുടക്കമിടുമ്പോള്‍ അതിന്റെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ചന്ദ്രദത്ത്. നിര്‍മ്മാണമേഖലയില്‍ വന്‍ മാറ്റങ്ങളും നൂതന ആശയങ്ങളും കുറഞ്ഞ ചെലവിലും സാധ്യമാണെന്ന് ബോധ്യപ്പെടുത്തി ഒരു പുതുനിര്‍മ്മാണ സംസ്‌കാരം സൃഷ്ടിച്ചെടുക്കാന്‍ കോസ്റ്റ്‌ഫോര്‍ഡിന് പര്യാപ്തമാക്കിയത് ദത്തിന്റെ നേതൃത്വപാടവം കൊണ്ടായിരുന്നു. 1996ല്‍ ബാധിച്ച അര്‍ബുദ രോഗം ബാധിച്ച് ആരോഗ്യം ക്ഷയിച്ചു. എന്നാല്‍, പിന്നീട് രോഗത്തില്‍ നിന്ന് പൂര്‍ണമായും വിമുക്തി നേടുകയും ചെയ്തു.

അയ്യന്തോളില്‍ പ്രത്യാശ ട്രസ്റ്റ് എന്ന പേരില്‍ വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അമരക്കാരനും ചന്ദ്രദത്തായിരുന്നു. 940 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ആരോഗ്യ സംരക്ഷണം, സ്വയംതൊഴില്‍ അവസരം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തളിക്കുളത്തു പ്രവര്‍ത്തിക്കുന്ന വികാസ് ട്രസ്റ്റിന്റെ ചെയര്‍മാനുമായിരുന്നു. 2270 വയോധികര്‍ക്കാണ് ഇവിടെ സമ്പൂര്‍ണ പരിരക്ഷ നല്‍കുന്നത്. കാന്‍സര്‍ ബാധിച്ചതിനു ശേഷം 10 പുസ്തകങ്ങള്‍ എഡിറ്റ്‌ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: COSTFORD director T R Chandra Dath no more, Thrishure, News, Politics, hospital, Treatment, Obituary, Dead Body, Medical College, Kerala.

Powered by Info News For You

Comments
Post a Comment