ലബാംബ


(ebiz.evisionnews.co)പുരുഷ വസ്ത്ര സങ്കല്‍പ്പത്തിന് കാസര്‍കോട് നഗരത്തില്‍ പുതിയ നിര്‍വചനം നല്‍കിയ സ്ഥാപനമാണ് പഴയ ബസ് സ്റ്റാന്റ് സമീപം പ്രവര്‍ത്തിക്കുന്ന ലബാംബ. കാസര്‍കോട്ടെ ആദ്യത്തെ ജെന്റ്‌സ് ഷോറും എന്ന് വിശേഷിപ്പിക്കാവുന്ന ലബാംബ 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്.
വെഡിംഗ് സ്യൂട്ട്, ഷെര്‍വാണി തുടങ്ങിയവയുടെ വിപുലമായ ശേഖരവും ലബാംബയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ വിവിധ മില്ലുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ കാസര്‍കോട് ആദ്യമായി അവതരിപ്പിച്ചതും ഇവര്‍ തന്നെ. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ഓരോ ആഘോഷവേളയിലും ആളുകള്‍ ലബാംബയെ തേടിയെത്തുന്നു എന്നത് മാത്രം മതി ഈ സ്ഥാപനത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍. അതില്‍ ജനറേഷന്‍ വ്യത്യാസങ്ങളില്ല. 
ലബാംബയിലെ പരിചയസമ്പന്നരായ ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്യുന്ന ഹാന്‍ഡ് വര്‍ക്കുകള്‍ക്ക് ഏറെ ഡിമാന്‍ഡാണ്. അതോടൊപ്പം എടുത്ത് പറയേണ്ടതാണ് സ്റ്റിച്ചിംഗിലെ പെര്‍ഫെക്ഷന്‍. ഈ കാരണങ്ങളൊക്കെ കൊണ്ടാണ് ലബാംബ ഇന്നും കാസര്‍കോടിന്റെ മനസില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ന് കാസര്‍കോടിന് പുറമെ, കാഞ്ഞങ്ങാട്, തലശ്ശേരി, കോട്ടക്കല്‍ എന്നിവിടങ്ങളിലും ലബാംബയുടെ ഷോറൂമുകളുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?