പുലി ഇറങ്ങിയ കോട്ടേക്കുളത്ത് രണ്ടു നാട്ടുകാരെ വാച്ചര്‍മാരാക്കാന്‍ വനംവകുപ്പിന്റെ തീരുമാനം

വടക്കഞ്ചേരി:(www.kasargodvartha.com 12/03/2018) കോട്ടേക്കുളത്ത് പുലി ഇറങ്ങിയ പ്രദേശങ്ങളില്‍ രണ്ടു വാച്ചര്‍മാരെ നിയമിക്കാന്‍ വനംവകുപ്പിന്റെ തീരുമാനം. ഇതിന് തദ്ദേശീയരായ ആളുകളെയാണ് തെരഞ്ഞടുക്കുക. ഇവര്‍ക്ക് ഒരാഴ്ചക്കാലം പറമ്പിക്കുളത്ത് പരിശീലനം നല്‍കുന്നതിനൊപ്പം പടക്കവും സെര്‍ച്ച് ലൈറ്റും മറ്റു സംവിധാനങ്ങളും നല്‍കും. താല്‍ക്കാലിക വാച്ചര്‍ ജോലിക്ക് വനംവകുപ്പ് ശമ്പളം നല്‍കും.

വൈകുന്നേരങ്ങളിലും പുലര്‍കാലങ്ങളിലും വാച്ചര്‍മാര്‍ റോന്തുചുറ്റി നാട്ടുകാര്‍ക്ക് സുരക്ഷയൊരുക്കും. ഡിഎഫ്ഒ സി. ശശികുമാറാണ് ഇത്തരമൊരു നിര്‍ദ്ധേശം മുന്നോട്ടുവെച്ചത്. നാട്ടുകാര്‍ വാച്ചര്‍മാരാകുമ്പോള്‍ പുലിപ്രദേശത്തെക്കുറിച്ച്, അവര്‍ക്ക് നല്ല അവഗാഹം ഉണ്ടാകും. അങ്ങിനെ വരുമ്പോള്‍ പുലിയെ കുടുക്കാന്‍ എളുപ്പമാകുമെന്ന തിരിച്ചറിവിലാണ് നാട്ടുകാരെ വാച്ചര്‍മാരായി തെരഞ്ഞെടുക്കാന്‍ വനംവകുപ്പ് തീരുമാനം കൈക്കൊണ്ടത്. വാച്ചര്‍മാര്‍ ആരാകണമെന്നത് നാട്ടുകാരാണ് തീരുമാനമെടുക്കേണ്ടത്. തീരുമാനം പിന്നീട് പഞ്ചായത്തിനെ അറിയിക്കണം.

News, Kerala, Forest dept., Watcher man, Leopard, Leopard in village area; forest dept desided to appoint in watchman in village people


പഞ്ചായത്താണ് വാച്ചര്‍മാരുടെ ലിസ്റ്റ് വനംവകുപ്പിന് കൈമാറുക. ഇത്തരമൊരു തീരുമാനത്തിനു പുറമെ കോട്ടേക്കുളം മേഖലയില്‍ ആളുകളുടെ ഭീതി ഒഴിവാക്കാന്‍ വനംവകുപ്പ് ജീവനക്കാര്‍ ദിവസവും പരിശോധനക്കെത്തും. ഇത് വാച്ചര്‍മാര്‍ക്കും സഹായകമാകുമെന്ന വിലയിരുത്തലുമുണ്ട്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്ത് തവണയോളം പുലി ഇറങ്ങിയ കോട്ടേക്കുളം ജനവാസ മേഖലയില്‍ കഴിഞ്ഞദിവസം സി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയിരുന്നു. വെള്ളിയാഴ്ച പകല്‍ 8 മണിക്ക് ഇരുമല സിബിയുടെ വീടിനു സമീപത്ത് പുലിയെ കണ്ടിരുന്നു. ഇതിന് തൊട്ടു മുന്‍പ് നിലപ്പന ടോമിയുടെ വീടിനടുത്ത് പട്ടിയെ പുലി പിടിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടിരുന്നു.

കഴിഞ്ഞ മാസങ്ങളില്‍ പുലിയെ നിരവധി തവണ കണ്ടതിന്റെ ഭയത്തിലായിരുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച വൈകിട്ട് വനം വകുപ്പ് സംഘം പരിശോധനക്കെത്തിയത്. എന്നാല്‍ കൂട് സ്ഥാപിക്കണം എന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചിട്ടില്ല. ഏപ്രില്‍ രണ്ടാം വാരത്തോടെ വൈല്‍ഡ് ലൈഫ് എക്സ്പേര്‍ട്ടിനെ നിരീക്ഷണത്തിന് നിയമിക്കാമെന്നും അതിന് ശേഷം മാത്രമേ കൂട് സ്ഥാപിക്കുന്ന കാര്യത്തില്‍ വനംവകുപ്പിന് തീരുമാനം എടുക്കാനാവൂ എന്ന് ഡി.എഫ്.ഒ. പറഞ്ഞു. ഒപ്പം ബോധവല്‍ക്കരണ ക്ലാസും നടത്തും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.മോഹന്‍ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അരുണ്‍, സുനില്‍ പ്രകാശ്, വാച്ചര്‍ അപ്പുക്കുട്ടന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Forest dept., Watcher man, Leopard, Leopard in village area; forest dept desided to appoint in watchman in village people


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?