മകളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചു

മംഗളൂരു: (www.kasargodvartha.com 19.03.2018) മകളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചു. ദക്ഷിണകന്നട ജില്ലയിലെ സുബ്രഹ്മണ്യ നല്‍കൂര്‍ വില്ലേജിലാണ് സംഭവം. യതീന്ദ്രയുടെ ഭാര്യ ഗോപിയാണ് മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. രണ്ടര വയസുള്ള മന്‍വിതയാണ് കൊല്ലപ്പെട്ടത്.

Top-Headlines, Death, Hanged, Woman, Mangalore, Obituary, Police, Complaint, Case, National,Woman kills her 2 year old daughter, then commits suicide.

മന്‍വിതയെ തൂക്കിക്കൊന്ന ശേഷം ഗോപിയും തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സുബ്രഹ്മണ്യ പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ഗോപിയുടെ സഹോദരന്‍ നാരായണന്‍ മണിയാണിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോപി ഭര്‍ത്താവിന്റെ നിരന്തര പീഡനത്തിനിരയായിരുന്നതായി പോലീസ് പറഞ്ഞു. ഇതായിരിക്കാം ഗോപിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. കൂലിത്തൊഴിലാളിയാണ് ഗോപി. കല്ലുകെട്ടു തൊഴിലാളിയാണ് ഭര്‍ത്താവ് യതീന്ദ്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Death, Hanged, Woman, Mangalore, Obituary, Police, Complaint, Case, National,Woman kills her 2 year old daughter, then commits suicide.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?