ചിരിക്കാന്‍ മറക്കുന്നവരോട് സ്‌നേഹപൂര്‍വ്വം...

മുഷരിഫ ആനപ്പാറ

(www.kvartha.com 21.03.2018) ചിരിയും നര്‍മബോധവും ദൈവം മനുഷ്യന് കനിഞ്ഞേകിയ മഹത്തായ അനുഗ്രഹമാണ്. മനസില്‍ സൗഹൃദം തുളുമ്പുന്നവര്‍ക്കെ ആ അനുഗ്രഹം ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. ഞെരമ്പുകളെല്ലാം വലിച്ചുമുറുകി സദാ സമയവും ഗൗരവം നടിച്ച് നടക്കുന്നവര്‍ ഈ അനുഗ്രഹം നിഷേധിക്കപ്പെട്ട ഹതഭാഗ്യവാന്മാരാണ്. ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കുക എന്തോ വലിയ അപകടം നടക്കാന്‍ പോകും പോലെയാണ്.

ആ മുഖത്ത് സന്തോഷമോ അഹ്ലാദമോ ഉണ്ടാവില്ല. അതൊക്കെ എന്നോ കുടിയൊഴിഞ്ഞ് പോയിരിക്കും. പുഞ്ചിരിയും ചിരിയുമൊക്കെ മഹാകുറ്റമായായിരിക്കും ആ മുഖങ്ങള്‍ കാണുക. കേവലം ഒരു പുഞ്ചിരി തനിക്കും അപരനും സന്തോഷമാണ് നല്‍കുക എന്ന് അവരോര്‍ക്കില്ല. ചിരി മനസ്സിന്റെ ഭാരം കുറക്കും. സന്തോഷകരമായ ജീവിതത്തിന് അത്യാവശ്യകരമായതാണ് ചിരിയും മുഖപ്രസാദവും. ജന്മസിദ്ധമായ ഈ ഗുണങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഈര്‍ജ്ജിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. മനസിന്റെ പിരിമുറക്കങ്ങള്‍ കുറക്കാന്‍ പുഞ്ചിരികള്‍ക്ക് സാധിക്കും. മൂടികെട്ടിയ മനസും മുഖവും ദു:ഖമേറ്റും.

ഇന്ന് മുഴുവനും കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മനുഷ്യസഹജമായ ചില വികാരങ്ങള്‍, ഭാവപ്രകടനങ്ങള്‍ ഇവയൊക്കെയും വാണിജ്യവല്‍ക്കരിച്ചത് എങ്ങനെയാണ് നാം കാണുക. നമ്മുടെ കൂടെയുള്ളവര്‍ ഒന്ന് നമ്മോട് ചിരിക്കണമെങ്കില്‍ നമ്മില്‍ നിന്ന് വല്ല സഹായവും ലഭിക്കേണ്ടതായി വരും. അത് കേവലം ചിരിക്ക് മാത്രമാണ്. മനസ്സ് തുറന്നുള്ള ചിരി നമ്മുടെ ജീവന്‍ തന്നെ പണയം വെച്ചാലും ലഭിക്കാത്ത സ്ഥിതിയാണിന്നുള്ളത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും മനസ് തുറന്ന് ചിരിക്കാത്തവര്‍ എന്തായിരിക്കാം ഉദ്ദേശിക്കുന്നത്. സദാ നീരസസ്വഭാവമുള്ളവര്‍ ഒന്ന് പുഞ്ചിരിച്ചു പോയാല്‍ തന്റെ ആയുസ്സ് കുറയുമെന്നോ കാശു കുറയുമെന്നോ ഭയപ്പെടുന്നത് പോലെ. പുഞ്ചിരിയോടെ വരുന്ന മാതാപിതാക്കളോട്, അധ്യാപകരോട്, സുഹൃത്തുക്കളോട്, ബന്ധുക്കളോട് എന്തിനു നേരെ ശത്രുവിനോട് വരെ നമുക്കെന്തോ സോഫ്റ്റ് കോര്‍ണറുണ്ടാകും. അതാണ് പുഞ്ചിരിയുടെ മഹത്വം. മൊത്തത്തില്‍ കോപവും സംശയവും ദുരീകരിക്കുന്നതില്‍ പുഞ്ചിരിക്ക് വലിയ സ്വാധീനമുണ്ട്. നികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്താനും വിഷമഘട്ടങ്ങളില്‍ പോലും പുഞ്ചിരിക്കാന്‍ കവിയുന്നവനുമാണ് യഥാര്‍ത്ഥ ധീരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Health, Musharifa Anappara, Smile, Family, Happy, Life, Article about Smile
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?