പാകിസ്ഥാനെ ശക്തമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സംഘടനയില്‍ വീണ്ടും ഇന്ത്യ; പരാജയപ്പെട്ട രാജ്യത്തുനിന്നും ഉപദേശം സ്വീകരിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യന്‍ പ്രതിനിധി
ജനീവ: (www.kvartha.com 10.03.2018) പാകിസ്ഥാനെ ശക്തമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സംഘടനയില്‍ വീണ്ടും ഇന്ത്യ. പരാജയപ്പെട്ട രാജ്യത്തുനിന്നും ഉപദേശം സ്വീകരിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു. ഇതു രണ്ടാംതവണയാണ് ഇന്ത്യന്‍ പ്രതിനിധി പാകിസ്ഥാനെതിരെ തിരിഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസവും യു എന്നില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ രംഗത്തെത്തിയതോടെയാണ് ശത്രു രാജ്യത്തിനുനേരെ ഇന്ത്യ ആഞ്ഞടിച്ചത്.
ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന ആവശ്യം വ്യാഴാഴ്ച പാകിസ്ഥാന്‍ യുഎന്നില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതേ ആവശ്യം വെള്ളിയാഴ്ച വീണ്ടും ഉന്നയിച്ചതോടെയാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെട്ട രാജ്യമെന്നു വിശേഷിപ്പിച്ചത്.

പാക് ആരോപണങ്ങളുടെ മുനയൊടിച്ച ഇന്ത്യ, ഉസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞതുമുതല്‍ മുംബൈ ഭീകരാക്രമണക്കേസ് പ്രതികള്‍ യഥേഷ്ടം സ്വയംവിഹാരം നടത്തുന്നതുവരെ അംഗീകരിക്കാത്ത പാക് നടപടിയെക്കുറിച്ചും പരാമര്‍ശിച്ചു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികളുടെ വലിയൊരു പട്ടികയാണ് ഇന്ത്യ നിരത്തിയത്.
ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചു പരാജയപ്പെട്ട രാജ്യത്തില്‍നിന്നു ലോകത്തിനു പാഠം പഠിക്കേണ്ട കാര്യമില്ലെന്ന് ജനീവയിലെ യുഎന്‍ മിഷന്റെ ഇന്ത്യയുടെ സെക്കന്‍ഡ് സെക്രട്ടറി മിനി ദേവി കുമം അറിയിച്ചു. 'ഭീകരര്‍ പാകിസ്ഥാനില്‍ പുഷ്ടിപ്പെടുകയാണ്. ശിക്ഷാഭീതിയില്ലാതെ തെരുവുകളിലൂടെ അവര്‍ നടക്കുകയാണ്. അങ്ങനെയുള്ള പാകിസ്ഥാനാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ക്ലാസെടുക്കുന്നത്' എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശങ്ങളും ജനാധിപത്യവും താറടിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ ഉപദേശം ഈ ലോകത്തിന് ആവശ്യമില്ല. ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായ ഭീകരവാദത്തെയും അതിന് നേതൃത്വം നല്‍കുന്ന ഭീകരരെയും സ്വന്തം മണ്ണില്‍ നട്ടു വളര്‍ത്തുന്ന രാജ്യമാണോ മനുഷ്യാവകാശ ലംഘനത്തിനെതിരെ വാദിക്കുന്നതെന്നും ഇന്ത്യ ചോദിച്ചു.
2008ലെ മുംബൈ, 2016ലെ പഠാന്‍കോട്ട്, ഉറി ഭീകരാക്രമണക്കേസ് പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനുള്ള വിശ്വാസയോഗ്യമായ നടപടികള്‍ക്കാണ് ഇന്ത്യ കാത്തിരിക്കുന്നതെന്നും പാകിസ്ഥാന്റെ ജനീവയിലുള്ള യുഎന്‍ ഡപ്യൂട്ടി സ്ഥിര പ്രതിനിധി താഹിര്‍ ആന്ദ്രാബിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി കുമം അറിയിച്ചു. സ്വന്തമായി ഉറച്ച തീരുമാനം എടുക്കാനുള്ള അവകാശമില്ലാത്തതാണ് കശ്മീര്‍ പ്രശ്‌നത്തിന്റെ കാരണമെന്നാണ് താഹിര്‍ ആന്ദ്രാബി പറഞ്ഞത്.
ജമ്മു കശ്മീരിനെക്കുറിച്ചു പ്രമേയം യുഎന്‍ പാസാക്കണമെന്ന സ്ഥിരം ആവശ്യമാണു പാകിസ്ഥാന്‍ ഉന്നയിക്കുന്നത്. 'എന്നാല്‍ അതിനുമുന്‍പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധിനിവേശ കശ്മീര്‍ ഒഴിയണമെന്നത് അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. മറ്റു പല ചുമതലപ്പെടുത്തലുകളും അവര്‍ മറക്കുന്നു. ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ അവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും കുമം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും മുന്‍ പാക് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ ഒപ്പുവച്ച 1972ലെ ഷിംല കരാറില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച് വ്യക്തമായി തീരുമാനമെടുത്തിട്ടുള്ളതാണെന്നും മൂന്നാമതൊരാള്‍ക്ക് അതില്‍ ഇടപെടാനുള്ള അധികാരം ഇല്ലെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളതായും ഇന്ത്യ യു എന്നില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Don't Need Lessons On Rights From Failed State": India Slams Pak At UN, Criticism, Jammu, Kashmir, Allegation, Trending, Terrorism, Threatened, World.

Powered by Info News For You

Comments
Post a Comment