ദളിത് കലാകാരന്റെ വീട് നിര്‍മാണജോലിക്കെത്തിയ തദ്ദേശതൊഴിലാളികള്‍ ഭക്ഷണം കഴിക്കാതെ അയിത്തം പുലര്‍ത്തുന്നു; വൈറലായി കലാകാരന്റെ വികാരനിര്‍ഭരമായ ഫേസ്ബുക്ക് പോസ്റ്റ്

നീലേശ്വരം: (www.kasargodvartha.com 23.03.2018) ദളിത് കലാകാരന്റെ വീട് നിര്‍മാണജോലിക്കെത്തിയ തദ്ദേശതൊഴിലാളികള്‍ ഭക്ഷണം കഴിക്കാതെ അയിത്തം പുലര്‍ത്തുന്നു. പരപ്പയിലെ പ്രമുഖ നാടക കലാകാരനും ദളിത് വിഭാഗക്കാരനുമായ കൊടക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ കുടുംബത്തിന് വേണ്ടി വീട് നിര്‍മ്മാണ ജോലിക്കെത്തിയ ഒരു വിഭാഗം തദ്ദേശീയരായ നിര്‍മ്മാണ ജോലിക്കാരാണ് രാമകൃഷ്ണന്റെ വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാതെ അയിത്തം പുലര്‍ത്തുന്നത്. ഭക്ഷണത്തിന് അയിത്തം കല്‍പ്പിക്കുന്നവര്‍ വീടു നിര്‍മ്മാണ ജോലി ചെയ്യേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ വീട് നിര്‍മ്മാണ ജോലി അവസാനിപ്പിക്കുകയും ചെയ്തു. വടകര വരദയെന്ന പ്രൊഫഷണല്‍ നാടക സംഘത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ തുമ്പ കോളനിയില്‍ പുതുതായി രാമകൃഷ്ണന്റെ കുടുംബത്തിനും മാതാപിതാക്കളായ കല്ലളന്‍, മുത്തച്ചി എന്നിവര്‍ക്കും താമസിക്കുന്നതിനായി പുതിയ വീട് നിര്‍മ്മിച്ച് വരികയാണ്. വീടിന്റെ കോണ്‍ക്രീറ്റ് പണിക്ക് ഒരാഴ്ച്ച മുന്‍പ് എത്തിയവരില്‍ ചിലരാണ് രാമകൃഷ്ണന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാനാവില്ലെന്ന് പറഞ്ഞത്. നാടക അഭിനയവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍ എറണാകുളത്തായതിനാല്‍ സഹോദരങ്ങളാണ് വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. വീട് പണിക്ക് വന്നവര്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കില്ലായെന്ന വിവരം ഭാര്യ രാമകൃഷ്ണനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് നിര്‍മ്മാണ ജോലിയേറ്റെടുത്ത കരാറുകാരനുമായി ബന്ധപ്പെട്ട് ഭക്ഷണത്തിന് അയിത്തം പാലിക്കുന്നവരെ ഒഴിവാക്കിയാണ് പിന്നീട് കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തീകരിച്ചത്.

Nileshwaram, Kasaragod, Kerala, News, Food, House, Artist face book post against Untouchability.

വടകര വരദയുടെ ഉത്രം തിരുനാളിന്റെ കല്‍പ്പനപോലെ എന്ന നാടകാഭിനയവുമായി ബന്ധപ്പെട്ട് രാമകൃഷ്ണനിപ്പോള്‍ എറണാകുളത്താണുള്ളത്.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട് എന്ന സ്വപ്നം. എനിക്കും ഒരു വീടായി, ആ വീടിന്റെ മെയിന്‍ വാര്‍പ്പ് ഇന്ന് നടക്കുന്നു. നാടകവുമായി ബന്ധപ്പെട്ട് ഞാന്‍ എറണാകുളത്താണ്. എന്നിരുന്നാലും കൂടപ്പിറപ്പുകള്‍ കൂടി ഭംഗിയായി നിര്‍വഹിച്ചു. പക്ഷെ ഒരു സങ്കടം.., വാര്‍പ്പിന് വരുന്ന ഏഴ് പെണ്ണുങ്ങള്‍ എന്റ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന് മേസ്ത്രി പറഞ്ഞു. ഭാര്യ ഫോണില്‍ വിളിച്ച് പറഞ്ഞു അവര്‍ക്ക് പുറത്തു നിന്നും ഭക്ഷണമുണ്ടാക്കണം.... !? ഞാന്‍ പറഞ്ഞു അവരെ ഒഴിവാക്കി വേറെ ആള്‍ക്കാരെ വിളിക്കാന്‍: പറഞ്ഞു വരുന്നത് അയിത്തവും താഴ്ന്ന ജാതിത്വവും കേരളത്തില്‍, ഈ ഹൈടെക് യുഗത്തിലും നമ്മെ പിന്തുടരുന്നുണ്ട്. ഞാന്‍ ആരേയും അറിയിക്കാതെ വേറെ ആള്‍ക്കാരെ വിളിച്ച് പണി എടുപ്പിച്ചു. പ്രിയരെ അയിത്തമില്ലെന്ന് പറയരുതേ.... നമ്മുടെ കേരളത്തില്‍ അയിത്തമില്ല......?!!!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Food, House, Artist face book post against Untouchability.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?