സത്യവാങ് മൂലത്തില്‍ ഭാര്യമാരില്‍ ഒരാളുടെ സ്വത്ത് വിവരം മറച്ച് വെച്ചു; പി വി അന്‍വറിനെതിരെ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: (www.kvartha.com 04.03.2018) തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ ഭാര്യമാരില്‍ ഒരാളുടെ സ്വത്ത് വിവരം മറച്ചുവച്ചെന്ന ആരോപണത്തില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. പരാതിക്കാരന് കോടതിയെ സമീപിക്കുന്നതിന് പ്രശ്‌നമൊന്നും ഇല്ലെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ.മാജി സര്‍ക്കാരിനെ അറിയിച്ചു.

അന്‍വറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ പി.വി.അന്‍വറിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാം.

Can approach HC against Anvar MLA: Election Commission, Thiruvananthapuram, News, Local-News, Politics, Election Commission, Court, Complaint, Wife, Kerala, Trending

രണ്ട് ഭാര്യമാരുണ്ടെന്നിരിക്കേ ഒരാളുടെ പേരിലുള്ള സ്വത്ത് വിവരങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതെന്ന് കാട്ടിയാണ് എം.എല്‍.എയ്‌ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്. കക്കാടുംപൊയിലിലെ വിവാദ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍, മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളില്‍ നിന്നും അന്‍വര്‍ മറച്ചുവച്ചു.

അന്‍വറിന്റെ വരവും സ്വത്തും തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടി മലപ്പുറത്തെ വിവരാവകാശ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. കക്കാടംപൊയിലിലെ പാര്‍ക്കില്‍ അന്‍വറിന്റെ ഭാര്യ ഹഫ് സത്ത് മാനേജിംഗ് പാര്‍ട്ട്ണറാണ്. പാര്‍ക്ക് നില്‍ക്കുന്ന ഭൂമിയുടെ 40 ശതമാനത്തിന്റെ അവകാശവും ഇവര്‍ക്കാണ്. എന്നാല്‍ ഇതൊന്നും സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല.

നാല് ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം. മാത്രമല്ല, കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും അന്‍വറിന്റെ പേരിലുണ്ട്. മൂന്ന് കമ്പനികളുടെ ഡയറക്ടറുമാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങളും കമ്മിഷന് അന്‍വര്‍ നല്‍കിയിരുന്നില്ല.

മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും കമ്മിഷന് മുമ്പാകെ നല്‍കിയ രേഖകളില്‍ ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് പി.വി.അന്‍വര്‍ എം.എല്‍.എ കാണിച്ചിട്ടുള്ളതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Can approach HC against Anvar MLA: Election Commission, Thiruvananthapuram, News, Local-News, Politics, Election Commission, Court, Complaint, Wife, Kerala, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?